
കൊച്ചി: കൊച്ചിയിൽ 'അമ്മ' യോഗം നടക്കുന്ന ഹോട്ടലിന് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ്. നിയന്ത്രണ മേഖലയിലുള്ള ഹോട്ടലിൽ യോഗം നടക്കുന്നതിലാണ് പ്രതിഷേധം. 46-ാം വാർഡ് കൗൺസിലർ പി എം നസീബയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഹോട്ടലിനുള്ളിൽ കയറി.
പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ അമ്മ നിർവ്വാഹക സമിതി യോഗം നിർത്തിവെച്ചു. ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡൻറുമാരായ മുകേഷ്, ഗണേഷ് കുമാർ, അംഗങ്ങളായ സിദ്ദിഖ്,ആസിഫ് അലി,രചന നാരായണൻകുട്ടി തുടങ്ങിയവരാണ് കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന പൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ ആവശ്യവും, പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയത് സംബന്ധിച്ചുള്ള വിവാദങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam