എറണാകുളത്ത് ചികിത്സയിലുള്ള കൊവിഡ് ബാധിതൻ അത്യാസന്ന നിലയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Web Desk   | Asianet News
Published : Jul 05, 2020, 03:23 PM ISTUpdated : Jul 05, 2020, 03:34 PM IST
എറണാകുളത്ത് ചികിത്സയിലുള്ള കൊവിഡ് ബാധിതൻ അത്യാസന്ന നിലയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Synopsis

കൊവിഡ് ബാധിതനാണെന്നും ശ്വാസകോശത്തിൽ കൊവിഡിനെ തുടർന്ന് ന്യൂമോണിയ സാരമായി ബാധിച്ചെന്നും കണ്ടെത്തിയ ശേഷമാണ് ഇദ്ദേഹത്തെ ചികിത്സയിൽ പ്രവേശിപ്പിച്ചത്

കൊച്ചി: എറണാകുളം ജില്ലയിൽ ചികിത്സയിലുള്ള കൊവിഡ് രോഗിയുടെ നില അത്യാസന്ന നിലയിൽ. തോപ്പുംപടി സ്വദേശിയായ 66കാരന്റെ നിലയാണ് അതീവ ഗുരുതരാവസ്ഥയിലായത്. ജൂൺ 28നാണ് ഇദ്ദേഹത്തെ കളമശേരിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ദീർഘനാളായി പ്രമേഹത്തിനു ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിതനാണെന്നും ശ്വാസകോശത്തിൽ കൊവിഡിനെ തുടർന്ന് ന്യൂമോണിയ സാരമായി ബാധിച്ചെന്നും കണ്ടെത്തിയ ശേഷമാണ് ഇദ്ദേഹത്തെ ചികിത്സയിൽ പ്രവേശിപ്പിച്ചത്.

ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹം കഴിയുന്നത്.  എന്നാൽ രോഗം മൂർച്ഛിച്ച് വൃക്കയടക്കമുള്ള പ്രവർത്തനത്തെ സാരമായി ബാധിച്ചു. നോഡൽ ഓഫീസറായ ഡോ ഫതഹുദ്ദീനാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ടൊവിനോ തോമസ്; 'അതിജീവിതക്ക് നീതി ലഭിക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം'
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറി ആക്രമിച്ചു, 11 മാസം പ്രായമുള്ള കുഞ്ഞിനടക്കം പരിക്ക്