നാട്ടുകാര്‍ക്ക് സൗജന്യ പാസില്ല; പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

By Web TeamFirst Published Nov 30, 2019, 5:41 PM IST
Highlights

നേരത്തെ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള നാട്ടുകാര്‍ക്ക് സൗജന്യ പാസായിരുന്നു. 

തൃശ്ശൂര്‍: പാലിയേക്കര ടോൾ പ്ലാസയിലേക്ക് കോൺഗ്രസ് മാര്‍ച്ച്. നാട്ടുകാര്‍ക്കുള്ള സൗജന്യ പാസ് നിർത്തലാക്കിയ നടപടിക്കെതിരെയാണ് പ്രതിഷേധം. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്‍ മാർച്ച് ഉദ്ഘാടനം ചെയ്തു. നേരത്തെ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള നാട്ടുകാര്‍ക്ക് സൗജന്യ പാസായിരുന്നു. ഇത് കാലക്രമേണ ദേശീയപാത അതോറിറ്റി നിര്‍ത്തലാക്കി. ഇത് നിലനിര്‍ത്തണമെന്ന് തുടങ്ങി ഒരുപിടി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നത്.  

സമാന്തരപാത തുറക്കുക, സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണം ആരംഭിക്കുക, ചാലക്കുടിയിലെ അടിപ്പാതയുടെയും മേല്‍പ്പാലത്തിന്‍റെയും നിര്‍മ്മാണം ആരംഭിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. ആമ്പല്ലൂരില്‍‌ നിന്ന് തുടങ്ങിയ മാര്‍ച്ച് പാലിയേക്കര ടോള്‍ പ്ലാസയില്‍ എത്തിയിരിക്കുയാണ്. മുൻ മന്ത്രി കെ പി വിശ്വനാഥൻ, ടി എൻ പ്രതാപൻ എം പി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.

 

 

 

click me!