
തിരുവനന്തപുരം: കേന്ദ്ര സര്ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. എ ഐ സി സി ആഹ്വാന പ്രകാരം കേരളത്തിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ പി സി സി അറിയിച്ചു. ജൂണ്‍ 27 ന് സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലി മണ്ഡലങ്ങളിലും കോണ്ഗ്രസിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം സമരം സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി റ്റി യു രാധാകൃഷ്ണന്‍ വ്യക്തമാക്കി.
കെ പി സി സി വാർത്താക്കുറിപ്പ്
സൈന്യത്തിന്റെ അച്ചടക്കം, ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന കേന്ദ്ര സര്ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എ ഐ സി സി ആഹ്വാന പ്രകാരം ജൂണ്‍ 27 ന് സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലി മണ്ഡലങ്ങളിലും കോണ്ഗ്രസിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം സമരം സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാംഘട്ട സമരങ്ങളുടെ ഭാഗമായി എ ഐ സി സി സംഘടിപ്പിക്കുന്ന അസംബ്ലിതലത്തിലെ സത്യാഗ്രഹത്തിന് എം എല്‍ എമാരും എം പിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നേതൃത്വം നല്‍കും. രാജ്യത്തെ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ അധികാര രാഷ്ട്രീയം ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യത്തില്‍ കടന്ന് കയറാനുള്ള സംഘപരിവാര്‍ നീക്കമാണ് അഗ്നിപഫ് പദ്ധതിയെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി റ്റി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.
അഗ്നിപഥ് പ്രതിഷേധം മയപ്പെടുത്താൻ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിയിലെ പെൻഷൻ കുടിശ്ശിക നൽകാൻ കേന്ദ്രം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam