ചര്‍ച്ച നടന്നിട്ടില്ല; സോണിയ യുപിഎ അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം തള്ളി കോൺഗ്രസ്

By Web TeamFirst Published Dec 10, 2020, 6:10 PM IST
Highlights

യുപിഎ നേതൃത്വത്തിലേക്ക് ശരദ് പവാർ വരുമെന്നാണ് റിപ്പോർട്ടുകൾ. കർഷകവിഷയത്തിൽ യുപിഎയിലെ നീക്കങ്ങൾക്ക് പവാർ നേതൃത്വം നല്‍കിയതോടെയാണ് അഭ്യൂഹം ശക്തമായത്. 
 

ദില്ലി: സോണിയ ഗാന്ധി യുപിഎ അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം തള്ളി കോൺഗ്രസ്. യുപിഎ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി മാറുന്നത് സംബന്ധിച്ച് ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് എഐസിസി വൃത്തങ്ങൾ പറഞ്ഞു. യുപിഎ നേതൃത്വത്തിലേക്ക് ശരദ് പവാർ വരുമെന്നാണ് റിപ്പോർട്ടുകൾ. കർഷകവിഷയത്തിൽ യുപിഎയിലെ നീക്കങ്ങൾക്ക് പവാർ നേതൃത്വം നല്‍കിയതോടെയാണ് അഭ്യൂഹം ശക്തമായത്. 

ഈ ആഴ്ച എൺപത് തികയുന്ന ശരദ് പവാർ നേതൃത്വം ഏറ്റെടുക്കാൻ സമ്മതിച്ചെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതൃത്വത്തിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം തിരിഞ്ഞിരുന്നു.  പുതിയ അദ്ധ്യക്ഷതെരഞ്ഞെടുപ്പിന് പാർട്ടി നടപടി തുടങ്ങിയിരിക്കെയാണ് സോണിയ ഗാന്ധി യുപിഎ നേതൃത്വം ഒഴിയമെന്ന അഭ്യൂഹം.
 

click me!