'മേനോൻ ഇപ്പോൾ എങ്ങനെ വന്നു'; കൂടുതൽ കോൺഗ്രസുകാർ സതീശനെതിരെ, കടുത്ത വിമർശനവുമായി കെപിസിസി വക്താവ്

Published : May 19, 2026, 06:26 PM IST
VR Anoop

Synopsis

'അംബേദ്കറെ അധികം വായിക്കാൻ കഴിഞ്ഞിട്ടില്ല' എന്ന് വിഡി സതീശൻമുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്, വായനക്ക് വലിയ സമയം കണ്ടെത്തുന്ന അങ്ങ് അംബേദ്കറെ വായിക്കാൻ അധിക സമയം കണ്ടെത്തണം എന്ന് മാത്രമാണ് ഈ സന്ദർഭത്തിൽ പറയാനുള്ളത്- അനൂപ് ഫേസ്ബുക്കിൽ കുറിച്ചു.

കൊച്ചി: സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതിൽ വിമർശനവുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. വായനയ്ക്ക് സമയം മാറ്റിവയ്ക്കുന്ന മുഖ്യമന്ത്രി ഡോ. ബിആർ അംബേദ്കറെ വായിക്കാൻ കൂടുതൽ സമയം കണ്ടെത്തണമെന്ന് കോൺഗ്രസ് വക്താവ് അനൂപ് വി ആർ. മുൻ സത്യപ്രതിജ്ഞകളിൽ ഉപയോഗിക്കാതിരുന്ന മേനോൻ ഇപ്പോൾ എങ്ങനെ പേരിന്‍റെ വാലായി വന്നുവെന്നും അനൂപ് ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ അനൂപിന്‍റെ വിമർശനം.

എന്തുകൊണ്ട് ഇപ്പോൾ വടശ്ശേരി ദാമോദര മേനോൻ വരുന്നു എന്നാണല്ലോ ചോദ്യം. അത് അദ്ദേഹത്തിൻന്‍റെ പേരിന്‍റെ എക്സ്പാൻഷൻ ആണ് എന്നതാണ് ഒരു വാദം. എന്നാൽ എന്ത് കൊണ്ട് അദ്ദേഹത്തിന്‍റെ മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു എന്നതാണ് ചോദ്യം. 'അംബേദ്കറെ അധികം വായിക്കാൻ കഴിഞ്ഞിട്ടില്ല' എന്ന് വിഡി സതീശൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്, വായനക്ക് വലിയ സമയം കണ്ടെത്തുന്ന അങ്ങ് അംബേദ്കറെ വായിക്കാൻ അധിക സമയം കണ്ടെത്തണം എന്ന് മാത്രമാണ് ഈ സന്ദർഭത്തിൽ പറയാനുള്ളത്- അനൂപ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

VADASSERY RAVEENDRANATH ANOOP എന്ന ഞാൻ.. ട്രോൾ അല്ല. വടശ്ശേരി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മാത്രം അല്ല , എൻ്റേയും കുടുംബപ്പേര് ആണ് ( മലയാളത്തിൽ വടശ്ശേരി എന്നല്ല , വടാശ്ശേരി എന്നും വായിക്കും ) പക്ഷേ, ഞങ്ങൾ മേനോൻ, നായർ , വർമ്മ ഒന്നും അല്ല. തീയ്യ - ഈഴവ ആണ് (ഇതേ കുടുംബപേരുള്ള മുസ്ളീങ്ങളേയും ക്രിസ്ത്യാനികളേയും കണ്ടിട്ടുണ്ട്. അവർ ഈഴവർ മതം മാറിയതാവാനും സാധ്യതയുണ്ട്. കേരളത്തിലെ മുസ്ളീങ്ങളിലും, ക്രിസ്ത്യാനികളിലും ഒരു വലിയ വിഭാഗം ഈഴവർ മതം മാറിയവർ ആണല്ലോ) എന്തുകൊണ്ട് ഇപ്പോൾ വടശ്ശേരി ദാമോദര മേനോൻ വരുന്നു എന്നാണല്ലോ ചോദ്യം. അത് അദ്ദേഹത്തിൻന്‍റെ പേരിന്‍റെ എക്സ്പാൻഷൻ ആണ് എന്നതാണ് ഒരു വാദം.

എന്നാൽ എന്ത് കൊണ്ട് അദ്ദേഹത്തിന്‍റെ മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു എന്നതാണ് ചോദ്യം. ജാതി ഒരേ സമയം ഒരു സാമൂഹിക മൂലധനവും സാമൂഹിക അധികാരവും ആണ്. ഏതാണ്ട് ഒരു വർഷം മുൻപ് ഇന്നത്തെ മുഖ്യമന്ത്രി, അന്നത്തെ പ്രതിപക്ഷ നേതാവിനൊടൊപ്പം അന്തരിച്ച ചിന്തകൻ കെകെ കൊച്ചിനെ സന്ദർശിച്ചപ്പോൾ, അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർത്ത് പോവുന്നു 'അംബേദ്കറെ അധികം വായിക്കാൻ കഴിഞ്ഞിട്ടില്ല" ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ തിരക്കുകൾക്കിടയിലും, വായനക്ക് വലിയ സമയം കണ്ടെത്തുന്ന അങ്ങ് അംബേദ്കറെ വായിക്കാൻ അധിക സമയം കണ്ടെത്തണം എന്ന് മാത്രമാണ് ഈ സന്ദർഭത്തിൽ പറയാനുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പണിയെടുത്തവർ പൊരി വെയിലത്ത്, സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ നേതാക്കൾക്കൊപ്പം റിനി ആൻ ജോർജ്ജ്, രൂക്ഷ വിമർശനവുമായി അണികൾ
'സിൽവർ ലൈൻ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണം, മഞ്ഞക്കുറ്റികൾ മാറ്റണം'; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സമരസമിതി