പണിയെടുത്തവർ പൊരി വെയിലത്ത്, സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ നേതാക്കൾക്കൊപ്പം റിനി ആൻ ജോർജ്ജ്, രൂക്ഷ വിമർശനവുമായി അണികൾ

Published : May 19, 2026, 06:12 PM IST
rini ann george

Synopsis

അഞ്ചുവർഷം കഴിഞ്ഞ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും ഇറക്കാൻ പോകുന്ന സരിതയാണ് റിനിയെന്നാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ചിലത്. സൂക്ഷിച്ചാൽ ദുഖിക്കേണ്ടെന്നും മുഖ്യമന്ത്രി കൂടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകണമെന്നുമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണം.

തിരുവനന്തപുരം: വമ്പൻ വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നടി റിനി ആൻ ജോർജ്ജ് എത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ. സത്യപ്രതിജ്ഞ വേദിയിലെത്തിയ റിനി ആൻ ജോർജ്ജ് സത്യ പ്രതിജ്ഞാ ചടങ്ങിലെ മുഖ്യാതിഥികളിലൊരാളായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് വിമർശനം രൂക്ഷമായത്. മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന റിനി മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ വിവാദമായ ഓഡിയോ സന്ദേശങ്ങൾ പുറത്ത് വന്നതും പീഡനാരോപണം വലിയ വിവാദമായതും. ഈ സാഹചര്യത്തിലാണ് റിനി സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയതിന് വിമർശനം രൂക്ഷമാകുന്നത്.

അഞ്ചുവർഷം കഴിഞ്ഞ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും ഇറക്കാൻ പോകുന്ന സരിതയാണ് റിനിയെന്നാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ചിലത്. സൂക്ഷിച്ചാൽ ദുഖിക്കേണ്ടെന്നും മുഖ്യമന്ത്രി കൂടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകണമെന്നുമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണം. ഇത്തരം അവതാരങ്ങളിൽ നിന്ന് അകലം പാലിക്കലാവും ഏറ്റവും ദുർഘടമെന്നും ചിലർ കുറിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന് വേണ്ടി വിടുപണി എടുത്ത സ്ത്രീയാണെന്നും ഇതുപോലുള്ളവരെ അകറ്റി നിർത്തുന്നതാണ് ഭാവിക്ക് നല്ലതെന്നും ചിലർ പ്രതികരിക്കുന്നത്. റിനി പ്രധാന വേദിയിലെത്തിയതിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി പരസ്യമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ പത്ത് വർഷക്കാലം ഈ പ്രസ്ഥാനത്തിനുവേണ്ടി എന്നെ പോലെ ജീവനും ജീവിതവും നൽകി ജയിലിൽ കിടന്നവരും സിപിഎമ്മിന്റെ വേട്ടയാടലുകൾക്ക് വിധേയരായ ഒരു പാട് പേര് പൊരി വെയിലത്ത് ദൂരെ നിന്ന് സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കുമ്പോൾ ആൻ ജോർജ് എന്ന് പറയുന്ന ഒരു യൂട്യൂബ് റീൽ മോഡൽ മാത്രമായ സ്ത്രീയെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വേദിയിലേക്ക് കയറ്റിവിട്ടത് ആരാണ്. എൽഡിഎഫ് സർക്കാരിനെതിരെ സമരം ചെയ്തും സിപിഎം ന്റെ തല്ലും കൊണ്ടും, വീടുകൾ കയറി വോട്ട് ചോദിച്ചും കിട്ടിയതാണ് ഈ മന്ത്രി കസേരകൾ എന്ന് മറന്ന് പോകരുതെന്നുമാണ് നിഖിൽ പൈലി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്.

അതേസമയം വേദിയിലേക്ക് എത്തിയപ്പോൾ നേരിട്ട കൂവലിന് രൂക്ഷമായ ഭാഷയിലാണ് റിനി ആൻ ജോർജ്ജ് മറുപടി നൽകിയത്.ഒരുപാട്‌ ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു. അതിനെ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുന്നു. അവർ കോൺഗ്രെസുകാർ ആണെന്ന് ഞാൻ കരുതുന്നില്ല കാരണം കോൺഗ്രെസുകാർ അത്രയും സ്നേഹവായ്‌പോടെയാണ് എന്നോട് പെരുമാറിയതെന്നാണ് റിനി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിൽവർ ലൈൻ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണം, മഞ്ഞക്കുറ്റികൾ മാറ്റണം'; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സമരസമിതി
എംഎൽഎ ആയപ്പോൾ വിഡി സതീശൻ എന്ന ഞാൻ, മുഖ്യമന്ത്രിയായപ്പോൾ 'മേനോൻ' കയറി, കയ്യടി കിട്ടാൻ ജാതിപ്പേര് ഉപയോഗിക്കാൻ ഇത് രഞ്ജിത്ത് സിനിമയല്ല; വിമർശനം