കാലുവാരിയവർക്കെതിരെ നടപടി വേണമെന്ന് ഘടകകക്ഷികളോട് കോൺഗ്രസ്; പരാജയം നിയോജകമണ്ഡലം തലത്തിൽ പഠിക്കും

By Web TeamFirst Published Oct 8, 2021, 6:48 AM IST
Highlights

യുഡിഎഫ് ജില്ലാ ചെയർമാൻമാരുടേയും കൺവീനർമാരുടേയും യോഗത്തിലാണ് കെപിസിസി നേതൃത്വം ആവശ്യമുന്നയിച്ചത്. പരാജയം നിയോജകമണ്ഡലം തലത്തിൽ പഠിക്കും. യുഡിഎഫ് കമ്മിറ്റികൾ പഞ്ചായത്ത് തലത്തിൽ രൂപീകരിക്കാനും തീരുമാനിച്ചു. 
 

തിരുവനന്തപുരം: ഔദ്യോഗികസ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ  നടപടി എടുക്കണമെന്ന് കോൺഗ്രസ് (Congress) ഘടകകക്ഷികളോട് ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ ചെയർമാൻമാരുടേയും കൺവീനർമാരുടേയും യോഗത്തിലാണ് കെപിസിസി നേതൃത്വം ഈ  (KPCC) ആവശ്യമുന്നയിച്ചത്. തെരഞ്ഞെടുപ്പ് പരാജയം നിയോജകമണ്ഡലം തലത്തിൽ പഠിക്കും. യുഡിഎഫ് കമ്മിറ്റികൾ (UDF) പഞ്ചായത്ത് തലത്തിൽ രൂപീകരിക്കാനും തീരുമാനിച്ചു. 

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കാലു വാരിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ഘടകക്ഷികൾ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെ യുഡിഎഫ് ജില്ലാ ചെയർമാൻമാരോടും കൺവീനർമാരോടും  വ്യക്തമാക്കുന്നത്.  എന്നാൽ കോൺഗ്രസ് മാത്രം നടപടിയെടുത്തിട്ട് കാര്യമില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതേ സമീപനം ഘടകക്ഷികളും സ്വീകരിച്ചില്ലെങ്കിൽ മുന്നണിക്ക് പ്രയോജനമുണ്ടാകില്ല.

പരാജയം ഓരോ മണ്ഡലം അടിസ്ഥാനത്തിൽ പരിശോധിക്കും. അടുത്തയാഴ്ച മുതൽ മണ്ഡലം അടിസ്ഥാനത്തിൽ തുടങ്ങുന്ന യുഡിഎഫ് കൺവെൻഷനുകളാണ് ഇത് പഠിക്കുക. കോൺഗ്രസിൽ പുതിയ നേതൃത്വം കൊണ്ടു വരുന്ന ഘടനാപരമായ മാറ്റങ്ങൾ യുഡിഎഫിലും നടപ്പാക്കുകയാണ്. അതിന്റ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് തലത്തിൽ യുഡിഎഫ് കമ്മിറ്റികൾ രൂപീകരിക്കുന്നത്. 

click me!