
തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ മുടിക്കുത്തിൽ പൊലീസ് ചവിട്ടിപ്പിടിച്ച സംഭവത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവർത്തകർ. ഡിജിപിക്ക് തലമുടി പോസ്റ്റലായി അയച്ചാണ് വനിത പ്രവർത്തകർ പ്രതിഷേധിച്ചത്. 'ബൂട്ടിനടിയിൽ ചതയുന്നതല്ല പെൺപ്രതിഷേധം' എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം.
തിരുവനന്തപുരത്തെ ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവർത്തകർ എത്തിയത്. കയ്യിൽ കൃത്രിമ മുടിയുമായാണ് പ്രതിഷേധത്തിനുള്ള വരവ്. സ്ത്രീകളെ മുടിക്കുത്തിൽ പൊലീസ് ചവിട്ടിപ്പിടിച്ച സംഭവത്തിൽ പ്രതിഷേധ സൂചകമായി ഡിജിപിക്ക് മുടി അയക്കുകയും ചെയ്തു. എന്നാൽ പ്രതിഷേധക്കാരെ പൊലീസ് ഗേറ്റിനു മുന്നിൽ തടഞ്ഞത് ബഹളത്തിനിടയാക്കി. തുടർന്ന് പൊലീസ് നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥരെത്തി പോസ്റ്റൽ വാങ്ങുകയായിരുന്നു. ഇതോടെ പ്രവർത്തകർ പിരിഞ്ഞു പോവുകയും ചെയ്തു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam