
കൊച്ചി: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ബെന്നി ബെഹനാൻ എംപിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ. പെരുമ്പാവൂരിലെ സ്വകാര്യ ചടങ്ങിന് എത്തിയപ്പോഴാണ് ബെന്നി ബെഹനാനോട് ഇക്കാര്യം ആവശ്യപ്പെട്ട് പ്രവർത്തകരെത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പെരുമ്പാവൂർ മുടിക്കൽ ആണ് സംഭവം. പൊതുവികാരം വിഡിക്ക് ഒപ്പമെന്ന് പ്രവർത്തകർ ബെന്നി ബെഹനാനെ അറിയിച്ചു. നടന്നത് സൗഹാർദപരമായ സംഭാഷണമെന്നും പ്രവർത്തകർ അവരുടെ വികാരപ്രകടനം നടത്തുക മാത്രമാണ് ചെയ്തതെന്ന് ബെന്നി ബഹനാൻ പ്രതികരിച്ചു.
പെരുമ്പാവൂരിലെ മുടിക്കലിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലെ സ്വകാര്യ ചടങ്ങിൽ സംബന്ധിക്കാനെത്തിയതായിരുന്നു ബെന്നി ബെഹനാൻ. യൂത്ത് കോൺഗ്രസിന്റേത് അടക്കം പ്രാദേശിക നേതാക്കളാണ് ഇദ്ദേഹത്തെ കാണാനായി എത്തിയത്. വിഡിയെ പിന്തുണക്കണമെന്നും പ്രവർത്തകരുടെ വികാരം വിഡിക്കൊപ്പമാണ് എന്നുമാണ് പ്രവർത്തകർ ബെന്നി ബഹനാനെ അറിയിച്ചത്. എന്നാൽ ഇക്കാര്യങ്ങളൊന്നും തങ്ങളുടെ കയ്യിലല്ലെന്നും ഹൈക്കമാൻഡ് ആണ് തീരുമാനിക്കുന്നതെന്നും വിശദീകരിച്ച് പ്രവർത്തകരെ അനുനയിപ്പിച്ച ശേഷമാണ് ബെന്നി ബെഹനാൻ മടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam