
ആലപ്പുഴ: ചാരുംമൂടിൽ കോൺഗ്രസ് ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കോൺഗ്രസ് പ്രവർത്തകർ പൂട്ടിച്ചു. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെ പുറത്താക്കിയ ശേഷമാണ് ഇടതു മുന്നണി ഭരിക്കുന്ന പഞ്ചായത്ത് പൂട്ടിയത്. സ്ഥലത്തേക്ക് പ്രകടനമായി എത്തിയ കോൺഗ്രസ് പ്രവർത്തകരാണ് ഓഫീസ് പൂട്ടിച്ചത്. ഇതേ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
ചാരുംമൂട്ടിൽ ഇന്നലെ രാത്രിയുണ്ടായ സിപിഐ-കോൺഗ്രസ് സംഘർഷത്തിൽ (clash between congress and CPI workers) 12 കോൺഗ്രസ് പ്രവർത്തകർക്കും 2 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. കോൺഗ്രസ് ഓഫീസിന് സമീപം CPI സ്ഥാപിച്ച കൊടി നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഇന്നലെ രാത്രി സംഘർഷത്തിൽ കലാശിച്ചത്.
ചാരുംമൂട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് സമീപം സിപിഐ കൊടിമരം നാട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രതി€ധത്തെ തുടര്‍ന്ന് ഓഫീസിനു മുന്നിൽ സ്ഥാപിച്ച സിപിഐയുടെ കൊടി നീക്കാൻ ആർടിഒയുടെ ഉത്തരവുമായി രാത്രി വില്ലേജ് ഓഫീസറും പോലീസുമെത്തി. ഈ സമയത്ത് തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഐ പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറിൽ കോൺഗ്രസ് ഓഫീസിൻ്റെ ജനൽ ചില്ല് തകർന്നു. കല്ലേറിൽ 12 കോൺഗ്രസ് പ്രവർത്തകർക്കും ചില പൊലീസുകാർക്കും പരിക്കേറ്റു. പൊലീസ് നോക്കി നിൽക്കെയായിരുന്നു സിപിഐ അക്രമമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
കഴിഞ്ഞ മാസം 29നാണ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനു മുന്നിൽ സിപിഐ ആദ്യം കൊടി ഉയര്‍ത്തിയത്. കോൺഗ്രസ് പ്രവർത്തകർ ഇത് പിഴുത് മാറ്റുകയും പിന്നീട് പ്രശ്നം ഒത്തുതീർക്കുപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ വീണ്ടും സിപിഐ കൊടി നാട്ടിയതോടെയാണ് ഇരുകൂട്ടരും തമ്മിൽ വീണ്ടും സംഘർഷമുണ്ടായത്. കോൺഗ്രസ് ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് നൂറനാട്, പാലമേൽ ,ചുനക്കര,താമരക്കുളം, തഴക്കര പഞ്ചായത്തുകളിൽ കോൺഗ്രസ് ഇന്ന് ഹർത്താൽ നടത്തുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam