ആകാശപാതയുടെ നിർമാണം പൂർത്തിയാക്കണം; ആവശ്യമുന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമരത്തിലേക്ക്

Published : Jun 30, 2024, 05:40 PM IST
ആകാശപാതയുടെ നിർമാണം പൂർത്തിയാക്കണം; ആവശ്യമുന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമരത്തിലേക്ക്

Synopsis

സിപിഎം എന്ത് അടിസ്ഥാനത്തിൽ ആണ് എതിർക്കുന്നതെന്ന് ചോദിച്ച തിരുവഞ്ചൂർ സിപിഎമ്മിന് കുട്ടികളുടെ പിടിവാശിയാണെന്നും കുറ്റപ്പെടുത്തി.

കോട്ടയം: കോട്ടയത്തെ നിർമ്മാണം മുടങ്ങിക്കിടക്കുന്ന ആകാശ പാതയുടെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഈ ആവശ്യമുന്നയിച്ച് ജൂലൈ 6ന് ആകാശപാതക്ക് കീഴെ ഉപവാസമിരിക്കുമെന്നും തിരുവഞ്ചൂർ അറിയിച്ചു. ആകാശ പാതയെക്കുറിച്ച് മന്ത്രി ​ഗണേഷ് കുമാർ നടത്തിയ പരാമർശം ഒരു ജനതയെ അപമാനിക്കാൻ വേണ്ടിയാണെന്നും അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നും തിരുവഞ്ചൂർ പറഞ്ഞു. 

സിപിഎം എന്ത് അടിസ്ഥാനത്തിൽ ആണ് എതിർക്കുന്നതെന്ന് ചോദിച്ച തിരുവഞ്ചൂർ സിപിഎമ്മിന് കുട്ടികളുടെ പിടിവാശിയാണെന്നും കുറ്റപ്പെടുത്തി. മന്ത്രി ​ഗണേഷ് കുമാർ കോട്ടയത്ത് വന്ന് ആകാശപാതയുടെ നിർമ്മാണം ഒരിക്കൽ പോലും കാണാതെയാണ് ബിനാലെ എന്നൊക്കെ പറഞ്ഞത്. പൊളിച്ചു നീക്കുകയാണെങ്കിൽ ബദൽ എന്തെന്ന് സർക്കാർ പറയുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്