
തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി(യുഎൽസിസിഎസ്) ഏറ്റെടുത്ത നിർമ്മാണപ്രവൃത്തികൾ വൈകുന്നതിൽ അന്ത്യശാസനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ. നിർമ്മാണപ്രവൃത്തികൾ ഫെബ്രുവരിക്കകം പൂർത്തിയാക്കണമെന്നാണ് മന്ത്രിയുടെ അന്ത്യശാസനം. ഊരാളുങ്കൽ ഏറ്റെടുത്ത പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിൽ പൊതുമരാമത്ത് മന്ത്രിക്ക് കടുത്ത അതൃപ്തിയാണുള്ളത്.
പൊതുമരാമത്ത് വകുപ്പിന്റെ 1600 കോടി രൂപയുടെയും കിഫ്ബിയുടെ 1500 കോടി രൂപയുടെയും കെഎസ്ടിപിയുടെ 700 കോടി രൂപയുടെയും പദ്ധതികളാണ് പൂർത്തിയാകാതെ നീണ്ടുപോകുന്നത്. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ നിർമ്മാണപ്രവർത്തനങ്ങളാണ് കൂടുതലായും തടസ്സപ്പെട്ടിരിക്കുന്നത്.
ഫ്ലൈഓവറുകൾ, പാലങ്ങൾ, റോഡുകൾ തുടങ്ങിയവയുടെ നിർമ്മാണങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. ഏറ്റെടുത്ത മുഴുവൻ പ്രവൃത്തികളും ഫെബ്രുവരി മാസത്തിനകം പൂർത്തിയാക്കണമെന്നാണ് മന്ത്രി ഊരാളുങ്കലിന് നൽകിയ കർശന നിർദേശം. കേരളത്തിലെ പദ്ധതികൾ പൂർത്തിയാക്കാതെ മറ്റ് സംസ്ഥാനങ്ങളിൽ വൻതോതിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിലും മന്ത്രി അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത പദ്ധതി അവലോകന യോഗത്തിലായിരുന്നു മന്ത്രിയുടെ വിമർശനവും കർശന നിർദേശവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam