എക്സൈസ് മന്ത്രി അറിയാതെ സാംബശിവ റാവുവിന്‍റെ കാലത്തെ ബാര്‍ ലൈസന്‍സുകള്‍; വിജിലന്‍സ് അന്വേഷണത്തിന് സാധ്യത

Published : Nov 08, 2026, 06:54 AM IST
Sambasiva Rao, m liju

Synopsis

സീറാം സാംബശിവറാവുവിൻ്റെ കാലത്ത് അനുവദിച്ച ബാർ ലൈസൻസുകളിൽ വിജിലൻസ് അന്വേഷണം വന്നേക്കും. എക്സൈസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആരോപണത്തിലും അന്വേഷണം വന്നേക്കും. ആഭ്യന്തരമന്ത്രിക്ക് എക്സൈസ് മന്ത്രി നാളെ കത്ത് നൽകും.

തിരുവനന്തപുരം: മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിൻ്റെ കാലത്ത് എക്സൈസ് മന്ത്രി അറിയാതെ മൂന്ന് ബിയര്‍ വൈൻ പാര്‍ലറുകള്‍ക്ക് ബാർ ലൈസൻസുകൾ അനുവദിച്ചതിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത.അതിവേഗം ലൈസന്‍സ് നൽകിയതിൽ ബാഹ്യ ഇടപെടലെന്ന് വിവരം മന്ത്രിക്ക് കിട്ടിയതിന്‍റ അടിസ്ഥാനത്തിലാണ് നീക്കം. എക്സൈസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആരോപണത്തിലും വിജിലൻസ് അന്വേഷണം ശുപാർശ ചെയ്യും. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച എക്സൈസ് മന്ത്രി എം ലിജു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകും.

എറണാകുളത്ത് ജൂണിലാണ് രണ്ട് ബിയര്‍ വൈന്‍ പാര്‍ലറുകളുടെ ബാര്‍ ലൈസന്‍സ് പുതുക്കിയത്. ഇതിലൊന്നിന് അപേക്ഷ നൽകി തൊട്ടടുത്ത ദിവസം ലൈസന്‍സായി. പാലായിൽ സെപ്തംബര്‍ അവസാനമാണ് ബാര്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയത്. ഒക്ടോബര്‍ മൂന്നിന് ലൈസന്‍സ് കിട്ടി. നിയമസഭാ ചോദ്യത്തിന് ഉത്തരം നൽകാൻ ബാറുകളുടെ എണ്ണമെടുത്തപ്പോഴാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് മൂന്ന് ബാര്‍ ലൈസൻസ് പുതുക്കൽ എക്സൈസ് മന്ത്രി അറിഞ്ഞത്. 2014 ൽ ബാര്‍ പൂട്ടിപ്പോയ ശേഷം ബിയര്‍ വൈൻ പാര്‍ലറുകള്‍ നടത്തിയിരുന്നവയാണ് ഇത്. മൂന്ന് സ്റ്റാര്‍ ഹോട്ടലായി ഉയര്‍ത്തിയിട്ടുണ്ടെങ്കിൽ ബാര്‍ ലൈസൻസ് അനുവദിക്കാമെന്ന് ചട്ടഭേദഗതി 2017 ൽ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് ലൈസന്‍സ് പുതുക്കി നൽകാം. പുതിയ നയം തീരുമാനിക്കാനിരിക്കെ സര്‍ക്കാര്‍ അറിയാതെ ലൈസന്‍സ് കൊടുത്ത ഡെപ്യൂട്ടി കമ്മീഷണർമാരായ പി കെ സതീഷ്, ഷിബു പി എൽ എന്നിവരെ സസ്പെന്‍‍ഡ് ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ ഇടപെടലിലാണ് അതിവേഗം ലൈസന്‍സ് പുതുക്കിയതിൽ എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണ സാധ്യത തേടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗ്യാനേഷ് കുമാറിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു, മോദിക്കെതിരെയും കൂടുതൽ കാര്യങ്ങൾ പുറത്തുവരും; ആഞ്ഞടിച്ച് കെ സി വേണുഗോപാൽ, കോഴിക്കോട് മഹാറാലി
സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ വഴിത്തിരിവ്, യുവതിയുടെ ഭർത്താവ് അറസ്റ്റിൽ