കോഴിക്കോട്ടെ കൊവിഡ് ബാധിതനായ മത്സ്യത്തൊഴിലാളിയുടെ സമ്പ‍ർക്കപ്പട്ടികയിൽ 86 പേ‍ർ

By Web TeamFirst Published May 29, 2020, 2:22 PM IST
Highlights

തൂണേരി, പുറമേരി, കുന്നുമ്മൽ, വളയം, എടച്ചേരി പഞ്ചായത്തുകളിലുള്ളവരും വടകര മുനിസിപ്പാലിറ്റിയിൽപ്പെട്ടവരുമാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 

കോഴിക്കോട്: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയായ തൂണേരി സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 86 പേർ. തൂണേരി, പുറമേരി, കുന്നുമ്മൽ, വളയം, എടച്ചേരി പഞ്ചായത്തുകളിലുള്ളവരും വടകര മുനിസിപ്പാലിറ്റിയിൽപ്പെട്ടവരുമാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. തൂണേരിയിൽ 9 ബന്ധുക്കൾ ഉൾപ്പെടെ 34 പേർ.പുറമേരി 32,വളയം -2, കുന്നുമ്മൽ;എടച്ചേരി -6 , വടകര മുനിസിപ്പാലിറ്റിയിൽ -9 എന്നിങ്ങനെയാണ് സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ എണ്ണം.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച തൂണേരി സ്വദേശിക്ക് പുറമേ  കൊവിഡ് ബാധിതനായ മുഴുപ്പിലങ്ങാട് സ്വദേശിയും വടകര മുനിസിപ്പാലിറ്റിയിലെ  45-ാം വാർഡിൽ എത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ മാസം ഇരുപതിനാണ് ഇയാൾ ബന്ധുക്കളെ കാണാൻ താഴത്ത് അങ്ങാടിയിലെ വീട്ടിൽ എത്തിയത്. തലശ്ശേരിയിലെ മത്സ്യ മാർക്കറ്റിൽ ജോലിക്കാരനായ ഇയാൾ കൊവിഡ് ബാധിച്ച് മരിച്ച ആസിയയുടെ ബന്ധുവിനൊപ്പമാണ് ജോലി ചെയ്തിരുന്നത്.

ഇന്നലെ ആറ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കോഴിക്കോട് ജില്ലയിലെ ആറ് പഞ്ചായത്തുകളും വടകര നഗരസഭയിലെ 40, 45, 46 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം പഞ്ചായത്തുകൾ
കൂടാതെ പുറമേരി, വടകര പഴയങ്ങാടി മൽസ്യമാര്‍ക്കറ്റുകളും മുൻകരുതൽ നടപടിയുടെ ഭാഗമായിപൂട്ടി

click me!