തിരുവനന്തപുരത്ത് 38 അതിഥി തൊഴിലാളികളെ ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങി

By Web TeamFirst Published Mar 29, 2020, 4:44 PM IST
Highlights

കഴിഞ്ഞ  രണ്ട് ദിവസം മുൻപാണ് ഇവരെ കൊണ്ടു കരാറുകാരൻ ഉപേക്ഷിച്ചത്. കളിപ്പാക്കുളം റസിഡൻസ് അസോസിയേഷനിലെ ഒരു വീട്ടിലാണ് കരാറുകാരൻ ഇവരെ പാർപ്പിച്ചത്

തിരുവനന്തപുരം: കരാറുകാരൻ ഉപേക്ഷിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളികൾ പെരുവഴിയിലായി. തിരുവനന്തപുരം മണക്കാടാണ് 38 അതിഥി തൊഴിലാളികളെ ഉപേക്ഷിച്ച് കരാരുകാരൻ മുങ്ങിയത്. പണിയില്ലാത്ത വരുമാനം മുട്ടിയ തൊഴിലാളികൾ ഇപ്പോൾ വരുമാനമില്ലാതെ പട്ടിണി കിടക്കുകയാണ്. 

കഴിഞ്ഞ  രണ്ട് ദിവസം മുൻപാണ് ഇവരെ കൊണ്ടു കരാറുകാരൻ ഉപേക്ഷിച്ചത്. കളിപ്പാക്കുളം റസിഡൻസ് അസോസിയേഷനിലെ ഒരു വീട്ടിലാണ് കരാറുകാരൻ ഇവരെ പാർപ്പിച്ചത്. കഴിഞ്ഞത് ഒന്നരവർഷമായി ഇവർ ഇവിടെ പാർപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ ദുരവസ്ഥ തൊഴിലാളികൾ റസിഡൻസ് അസോസിയേഷനിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് സംഭവം വാർത്തയാക്കിയതോടെ തഹസിൽദാരും എംഎൽഎയും പൊലീസ് ഉദ്യോഗസ്ഥരും പ്രശ്നത്തിൽ ഇടപെട്ടു. ഇവർക്ക് ഉച്ചനേരത്തേക്കുള്ള  ഭക്ഷണം ഇതിനോടകം എത്തിച്ചിട്ടുണ്ട്. രാത്രിയിലേക്കുള്ള ഭക്ഷണം എത്തിക്കാം എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ തീരും വരെ ഇവ‍ർക്കുള്ള  ഭക്ഷണം എത്തിക്കാൻ വേണ്ടതു ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. 

click me!