വീട് നിര്‍മ്മിച്ചതിൻ്റെ പണം തന്നില്ല; തിരുവനന്തപുരത്ത് തെങ്ങിൽ കയറി ആത്മഹത്യ ഭീഷണി കരാറുകാരൻ

Published : Oct 07, 2022, 05:54 PM IST
വീട് നിര്‍മ്മിച്ചതിൻ്റെ പണം തന്നില്ല; തിരുവനന്തപുരത്ത് തെങ്ങിൽ കയറി ആത്മഹത്യ ഭീഷണി കരാറുകാരൻ

Synopsis

വീടുപണി തീർത്തു നൽകിയിട്ടും പണം മുഴുവനായി നൽകിയില്ലെന്നാരോപിച്ചാണ് കോൺട്രാക്റ്റര്‍ വീടിന് മുന്നിൽ തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.    

തിരുവനന്തപുരം: ചെങ്കലിൽ തെങ്ങിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയയാളെ മൂന്ന് മണിക്കൂർ പണിപ്പെട്ട് ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന്  തിരിച്ചിറക്കി.  പാലിയോട് സ്വദേശി സുരേഷാണ് ആത്മഹത്യാഭീഷണിയുമായി  തെങ്ങിന് മുകളിൽ കയറിയത്.  

വീടുപണി തീർത്തു നൽകിയിട്ടും പണം മുഴുവനായി നൽകിയില്ലെന്നാരോപിച്ചായിരുന്നു കോൺട്രാക്റ്ററായ ഇയാളുടെ പ്രതിഷേധം.  സുരേഷ് നൽകിയ കണക്ക് കൃത്യമല്ലെന്ന്  വീട്ടുടമയും നിലപാടെടുത്തു.  ഒടുവിൽ കണക്കുകൾ പരിശോധിച്ച്  പണം നൽകാമെന്ന് സമ്മതിപ്പിച്ചും പണം ഉയർത്തിക്കാട്ടിയുമാണ് ഫയർഫോഴ്സ് ഇയാളെ അനുനയിപ്പിച്ചത്.  താഴെയിറക്കിയ ശേഷം മധ്യസ്ഥ ചർച്ച നടത്തി, പരസ്പര ധാരണയിൽ പ്രശ്നം തീർക്കാമെന്ന് വീട്ടുടമയും സുരേഷും തമ്മിൽ ധാരണയിലെത്തുകയായിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന് നിഗമനം, അന്വേഷണത്തിന് പുതിയ സംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും