നിയമലംഘനം നടത്തുന്ന ബസുകൾക്ക് പൂട്ടിടും, നാളെ മുതൽ എംവിഡി ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ്

Published : Oct 07, 2022, 05:11 PM ISTUpdated : Oct 07, 2022, 05:49 PM IST
നിയമലംഘനം നടത്തുന്ന ബസുകൾക്ക് പൂട്ടിടും, നാളെ മുതൽ എംവിഡി ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ്

Synopsis

വടക്കാഞ്ചേരിയിലെ ബസ് അപകടത്തിന് പിന്നാലെ നിയമനടപടികളും പരിശോധനകളും കർശനമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്. 

തിരുവനന്തപുരം : നിയമ ലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ സംസ്ഥാനത്ത് നാളെ മുതൽ  ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ്. നാളെ മുതൽ  ഈ മാസം16 വരെ മോട്ടോർ വാഹന വകുപ്പാണ്, സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. വടക്കാഞ്ചേരിയിലെ ബസ് അപകടത്തിന് പിന്നാലെ നിയമനടപടികളും പരിശോധനകളും കർശനമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്. 

വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന പരിശോധന പുരോഗമിക്കുകയാണ്. നിയമലംഘനങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ വകുപ്പിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ കോടതിയിടപെടലുമുണ്ടായി. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വ്യാപക പരിശോധന നടത്തുന്നത്. പത്തനംതിട്ട റാന്നിയിൽ കുട്ടികളുമായി ടൂറ് പോയ ബസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു.  എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമലംഘനങ്ങൾക്ക് പിഴയീടാക്കി. സംസ്ഥാന വ്യാപക പരിശോധനകൾ പുരോഗമിക്കുന്നതിനിടെയാണ് നിയമലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ സ്പെഷ്യൽ ഡ്രൈവും നടത്താൻ തീരുമാനമായത്. ടൂറിസ്റ്റ് ബസ് അടക്കം നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങൾക്കും എതിരെ മോട്ടോർ വാഹന വിഭാഗം നടപടിയെടുക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസ് വാഹനങ്ങൾ പ്രത്യേകം പരിശോധിക്കും. 

അസുര ബസ് പറന്നത് 97 കി.മീ വേഗതയിൽ, കെഎസ്ആര്‍ടിസി ബസിൽ ഇടിച്ചത് മറികടക്കുന്നതിനിടെ: ദൃശ്യങ്ങൾ പുറത്ത്

അതിനിടെ, വടക്കഞ്ചേരി ബസ് അപകടം നടന്ന സ്ഥലത്ത് ആർടിഒ എൻഫോഴ്‌സ്മെന്റ് വിശദ പരിശോധന പൂർത്തിയാക്കി. വാഹനത്തിന്റെ വേഗം ഒപ്പിയെടുക്കുന്ന ക്യാമറ പോർഡ് മുതൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ച സ്ഥലം അടക്കം അടയാളപ്പെടുത്തിയായിരുന്നു പരിശോധന. ഉച്ചയ്ക്ക് 12.45 ഓടെ തുടങ്ങിയ നടപടികൾ 3:45 ഓടെ അവസാനിച്ചു. വൈകീട്ട് തന്നെ റിപ്പോർട്ട്‌ ഗതാഗത കമ്മീഷ്ണർക്ക് കൈമാറുമെന്ന് എം. കെ. ജയേഷ്കുമാർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

വാഹനം ഓടിക്കുന്നതിനിടെ വാട്സാപ്പ് ചാറ്റ്;കണ്ണൂരിൽ ബസ് കസ്റ്റഡിയിലെടുത്ത് ആർടിഒ, ഡ്രൈവറോട് ഹാജരാകാൻ നിര്‍ദ്ദേശം

വടക്കഞ്ചേരിയിൽ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ്  ബസ് 97.72 കിലോമീറ്റർ വേഗത്തിൽ എന്നതിന് കൂടുതൽ തെളിവുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അപകടത്തിന് 5 സെക്കന്റ് മുമ്പും വേഗപരിധി ലംഘിച്ചന്ന അലർട് ഉടമയ്ക്കും ആർടിഒ കൺട്രോൾ റൂമിലും ലഭിച്ചു. രാത്രി 11.30 കഴിഞ്ഞു 34 സെക്കന്റ് ആയപ്പോഴാണ് ഒടുവിലത്തെ അലർട്ട് എത്തിയത്. അഞ്ചു സെക്കന്റിനപ്പുറം ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടുകയായിരുന്നു. 

അമിതവേഗത ഒഴിവാക്കാന്‍ മാര്‍ഗങ്ങളേറെ, വിദേശത്തുനിന്നും സര്‍ക്കാര്‍ അതുകൂടി പഠിക്കണം

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ