പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വിവാദ പ്രസം​ഗം; സുധാകരനെതിരായ കേസിൻ്റെ പുരോ​ഗതി എന്ത്, തെരഞ്ഞെടുപ്പ് കമ്മീഷൻ

Published : May 17, 2025, 12:25 PM ISTUpdated : May 17, 2025, 12:27 PM IST
 പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വിവാദ പ്രസം​ഗം; സുധാകരനെതിരായ കേസിൻ്റെ പുരോ​ഗതി എന്ത്, തെരഞ്ഞെടുപ്പ് കമ്മീഷൻ

Synopsis

കേസിന്റ പുരോഗതി അറിയിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആലപ്പുഴ ജില്ല തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകി. പോസ്റ്റൽ ബാലറ്റുകളിൽ കൃത്രിമം നടത്തിയെന്ന പ്രസ്താവനയിലാണ് ജി സുധാകരനെതിരെ കേസെടുത്തത്.

തിരുവനന്തപുരം: സിപിഎം നേതാവ് ജി സുധാകരനെതിരായ കേസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആണ് അറിയിച്ചത്. കേസിന്റ പുരോഗതി അറിയിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആലപ്പുഴ ജില്ല തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകി. പോസ്റ്റൽ ബാലറ്റുകളിൽ കൃത്രിമം നടത്തിയെന്ന പ്രസ്താവനയിലാണ് ജി സുധാകരനെതിരെ കേസെടുത്തത്.

സംഭവം വിവാദമായതിന് പിന്നാലെ സുധാകരൻ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. അതേസമയം ജി സുധാകരന്റെ പ്രസ്താവനയിൽ അത്ഭുതം തോന്നി എന്ന് 1989 ലെ എൽഡിഎഫ് സ്ഥാനാർഥി കെവി ദേവദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

‌തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തി വോട്ട് സിപിഎം സ്ഥാനാര്‍ഥിക്ക് അനുകൂലമാക്കിയെന്നാണ് വെളിപ്പെടുത്തൽ. കമ്മീഷൻ കേസെടുത്താലും കുഴപ്പമില്ലെന്നാണ് ജി സുധാകരൻ പറഞ്ഞത്. തെര‍ഞ്ഞെടുപ്പ് ക്രമക്കേടിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് കമ്മീഷന്  അവഗണിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടിയുടെ നിയമവശം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നത്. 

1989 ൽ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കെവി ദേവദാസ് സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോഴാണ് താൻ ഉള്‍പ്പെടെയുള്ളവര്‍ തപാൽ വോട്ട് തിരുത്തിയെന്ന് സുധാകരൻ പറയുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ തപാൽ വോട്ടുകള്‍ തിരുത്തിയെന്നാണ് വെളിപ്പെടുത്തൽ. സിപിഎം സര്‍വീസ് സംഘടനകളിൽ അംഗമായിരുന്നവരിൽ 15 ശതമാനത്തിന്‍റെ വോട്ട് ദേവദാസിന് ആയിരുന്നില്ലെന്നും സുധാകരൻ പറയുന്നു. 36 വര്‍ഷം മുമ്പത്തെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വക്കം പുരുഷോത്തമനാണ് വിജയിച്ചത്.

എ പ്രദീപ് കുമാർ മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; പുതിയ നിയമനം കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയതോടെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ മർദിച്ചു; അടിമാലി എസ്എച്ച്ഒ ലൈജുമോനെതിരെ പരാതിയുമായി അടിമാലി സ്വദേശി, നിഷേധിച്ച് ഉദ്യോ​ഗസ്ഥൻ
പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാം; സമ്മാനമായി 10,000 നേടാം, അറിയിപ്പുമായി ബെവ്കോ എംഡി