
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിൽ ഉദ്യോഗസ്ഥ തല തര്‍ക്കം രൂക്ഷം. ജോയിന്‍റ് ആര്.ടി.ഓ. തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് സാങ്കേതിക യോഗ്യത നിര്‍ബന്ധമാക്കിയ സ്പെഷ്യല്‍ റൂള്‍ ഭേദഗതിയെ ചൊല്ലിയാണ് തർക്കം. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണ്. എന്നാൽ യോഗ്യതയില്ലാത്തവര്‍ താക്കോല്‍ സ്ഥാനങ്ങളിലെത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് മറു വിഭാഗത്തിന്‍റെ വാദം.
മോട്ടോര്‍ വാഹന വകുപ്പില്‍ ഡിവൈഎസ്പി റാങ്കിലുള്ള തസ്തികയാണ് ജോയിന്‍റ് ആര്‍ടിഓ. സാങ്കേതിക യോഗ്യതയില്ലാത്തവര്‍ ഈ തസ്തികയിലെത്തുന്നത് തടഞ്ഞ് ഫെബ്രുവരി 16 നാണ് സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഓട്ടോമൊബൈല്‍ എഞ്ചിനീയിറിംഗും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയും പൊലീസ് ഓഫേഴ്സ് ട്രെയിനിഗും കഴിഞ്ഞ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സെപ്ടകര്‍മാരുടെ പ്രമോഷന്‍ തസ്തികയാണ് ജോയിന്‍റ് ആര്‍ടിഓ. മിനിസ്റ്റീരിയില്‍ ജീവനക്കാര്‍ക്കും സ്ഥാനക്കയറ്റം വഴി ജോയിന്‍റ് ആര്‍ടിഒ സ്ഥാനത്ത് എത്താനാകുന്ന സ്പെഷ്യല്‍ റൂാളണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. ഇത് മോട്ടര്‍ വാഹന വകുപ്പിലെ വലിയൊരു വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യതകള്‍ ഇല്ലാതാക്കുമെന്നാണ് ആക്ഷേപം.
TVS Raider 125 : റൈഡർ 125 ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്
പതിനൊന്നാം ശമ്പളകമ്മീഷന്‍റെ കാര്യക്ഷമത റിപ്പോര്‍ട്ടില്‍ സാങ്കേതിക യോഗ്യതയില്ലാത്തവരെ ജോയിന്‍റെ ആര്‍ടിഒമാരായി നിയമിക്കുന്നത് നിര്‍ത്തിലാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷ സമിതിയും ഈ നിർദ്ദേശം മുന്നോട്ട് വച്ചു. റോഡപകടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണ്ടതും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടതും ജോയിന്‍റ് ആര്‍ടിഒമാരുും ആര്‍ടിഒമാരുമാണ്. ഇവര്‍ നല്‍കുന്ന സാങ്കേതിക റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് അപകടക്കേസുകളില്‍ കോടതി ശിക്ഷ വിധിക്കുന്നത്. സാങ്കേതിക യോഗ്യതയില്ലാത്തവര്‍ ഈ തസ്തികയിലെത്തുന്നത് വലിയ തരിച്ചടിയാകുമെന്നാണ് മറുവിഭാഗത്തിന്‍റെ വാദം. സ്പെഷ്യല്‍ റൂള്‍ ഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ ഈ മാസം 28 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നിങ്ങുമെന്ന് ഒരു വിഭാഗം ജീവനക്കാര്‍ നൽകുന്ന മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam