സ‍ര്‍ക്കാരിൻ്റെ സാമ്പത്തിക നയം തിരുത്തണമെന്ന് തോമസ് ഐസകിൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറി: തള്ളി ബാലഗോപാൽ

Published : Nov 11, 2022, 07:12 PM ISTUpdated : Nov 11, 2022, 07:16 PM IST
സ‍ര്‍ക്കാരിൻ്റെ സാമ്പത്തിക നയം തിരുത്തണമെന്ന് തോമസ് ഐസകിൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറി:  തള്ളി ബാലഗോപാൽ

Synopsis

രണ്ടാം പിണറായി സർക്കാരിൻ്റെ ധനനയത്തെ പരസ്യമായി വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്കിൻറെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി രാഷ്ട്രീയ വിവാദം 

തിരുവനന്തപുരം:  രണ്ടാം പിണറായി സർക്കാരിൻ്റെ ധനനയത്തെ പരസ്യമായി വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്കിൻറെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാക്കി യാഥാസ്ഥിതിക ധനനയം മാറ്റണമെന്ന ഗോപകുമാർ മുകുന്ദൻറെ എഫ് ബി പോസ്റ്റാണ് വലിയ വിവാദമായത്. പോസ്റ്റ് കണ്ടില്ലെന്നും കേന്ദ്രനയമാണ് പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാകണം. .യാഥാസ്ഥിതിക ധനനയം തിരുത്തുക തന്നെ വേണം. ഇപ്പോൾ ഇത്രയും പറയണം , വിശദാംശങ്ങൾ വേണമെങ്കിലാകാം.... ഗോപകുമാർ മുകുന്ദൻ്റെ ഈ പോസ്റ്റ് തുടങ്ങിവെച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ്. ഇടത് സർക്കാറിൻറെ ധനനയത്തെ വിമർശിക്കുന്ന ഗോപകുമാർ  സിപിഎം അംഗം കൂടിയാണെന്നതാണ് വിവാദങ്ങളുടെ മൂലകാരണം.  

ഇന്നലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണം ധനനയത്തിലെ പാളിച്ചയെന്ന വിലയിരുത്തലാണ് നിർണ്ണായകം. രണ്ട് മാസമായി ക്ഷേമപെൻഷൻ വിതരണം മുടങ്ങിയതും കടമെടുക്കാനുള്ള ബാലഗോപാലിൻറെ മടിയുമൊക്കെയാണ് മുൻധനമത്രിയുടെ സ്റ്റാഫിൻ്റെ വിമർശനങ്ങൾക്ക് പിന്നിൽ. കടമെടുത്താലും ഓവർഡ്രാഫ്റ്റായാലും കാര്യങ്ങൾ നടക്കണമെന്ന ഐസക് രീതി ബാലഗോപാൽ പിന്തുടരുന്നില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. 

 ഐസകിൻറെ സ്വപ്ന ആശയമായ കിഫ്ബിയോട് ബാലഗോപാൽ വേണ്ട താല്പര്യം കാട്ടാത്തതും മറ്റൊരു കാരണം. എന്നാൽ യാഥാസ്ഥിതിക ധനനയമെന്നാൽ ചെലവാക്കാതിരിക്കൽ ആണ്. ചെലവാക്കാൻ ഒന്നുമില്ലല്ലോ എന്നാണ് ബാലഗോപാൽ അനുകൂലികളുടെ വിശദീകരണം. 

കടമെടുപ്പിന് കേന്ദ്രം പരിധി നിശ്ചയിച്ചതും കിഎഫ്ബി ബാധ്യത സർക്കാറിൻ്റെ ബാധ്യതയാണെന്ന കേന്ദ്ര നിലപാടുമാണ് മുമ്പില്ലാത്ത വിധം ഇപ്പോൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി ബാലഗോപാൽ വിശദീകരിക്കുന്നത് . പാർട്ടിക്കുള്ളിലെ തർക്കത്തിനപ്പുറത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും പരിഹാരശ്രമങ്ങൾ പാളുന്നതും സർക്കാറിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിട്ടുപോയവർക്ക് തിരികെ വരാം, അൻവറിന്റെ കാര്യത്തിലും തീരുമാനമായി, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്
ആരാകും കേരളത്തിലെ ആദ്യ ബിജെപി മേയര്‍? സസ്പെന്‍സ് തുടരുന്നു, വിവി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയിൽ, കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം നിര്‍ണായകം