കേരള സർവ്വകലാശാലയിൽ സ്റ്റാൻഡിങ് കൗൺസിൽ തർക്കം; തോമസ് എബ്രഹാമിനെ നീക്കി വൈസ് ചാൻസിലർ, ഗിരിജ ഗോപാലിന് പകരം നിയമനം

Published : Jun 30, 2026, 12:05 PM IST
kerala university

Synopsis

കേരള സർവ്വകലാശാലയിലെ സ്റ്റാൻഡിംഗ് കൗൺസിലിനെ ചൊല്ലി തർക്കം. ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിൽ തോമസ് എബ്രഹാമിനെ വൈസ് ചാൻസിലർ മാറ്റി. ഗിരിജ ഗോപാലിന് പകരം നിയമനം

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ സ്റ്റാൻഡിംഗ് കൗൺസിലിനെ ചൊല്ലി തർക്കം. ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിൽ തോമസ് എബ്രഹാമിനെ വൈസ് ചാൻസിലർ മാറ്റി. സർവ്വകലാശാലകളുമായി ബന്ധപ്പെട്ട കേസുകളിൽ തുടർച്ചയായി തോൽക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് വിശദീകരണം. ഗിരിജാ ഗോപാലിനെയാണ് പകരം നിയമിച്ചത്. അതേസമയം, തന്നെ മാറ്റാൻ വിസിക്ക് അധികാരമില്ലെന്നും സിൻഡിക്കേറ്റിന് മാത്രമാണ് അധികാരമെന്നുമാണ് തോമസ് എബ്രഹാമിൻ്റെ നിലപാട്. ഇക്കാര്യം ഉന്നയിച്ച് തോമസ് വിസിക്ക് കത്ത് നൽകി. സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ തോമസ് എബ്രഹാമിനെയാണ് പിന്തുണക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് നിന്ന് പിടികൂടിയ ബം​ഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി; വ്യാജ തിരിച്ചറിയല്‍ രേഖയും സിം കാർഡും നേടിയെടുത്തതിലും അന്വേഷണം
സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ അടുത്ത നീക്കമെന്ത്? സ്വർണക്കടത്തിൽ പുതിയ കേസ് എടുക്കുന്നതില്‍ തീരുമാനം ഉടന്‍, അധിക കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധ്യത