യശ്വന്ത് സിൻഹയുടെ സ്വീകരണത്തിലെ വിവാദം; സുധാകരന് പി.രാജീവിന്റെ മറുപടി

Published : Jun 29, 2022, 03:09 PM IST
യശ്വന്ത് സിൻഹയുടെ സ്വീകരണത്തിലെ വിവാദം; സുധാകരന് പി.രാജീവിന്റെ മറുപടി

Synopsis

നല്ല ബിജെപി മനസ്സുള്ളവർക്ക് മാത്രമേ ഇത്തരത്തിൽ വിമർശിക്കാനാവൂ എന്ന് പി.രാജീവ്, യശ്വന്ത് സിൻഹയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ കേരളത്തിലെ സ്വീകരണവുമായി ബന്ധപ്പെട്ട് കെ.സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി.രാജീവ്. നല്ല ബിജെപി മനസ്സുള്ളവർക്ക് മാത്രമേ ഇത്തരത്തിൽ വിമർശിക്കാനാവൂ എന്ന് പി.രാജീവ് പറഞ്ഞു. ഭിന്നിപ്പുണ്ടാക്കുന്ന പ്രതികരണം ബിജെപിയെ സഹായിക്കാനാണ്. യശ്വന്ത് സിൻഹയ്ക്ക് കേരളത്തിൽ നിന്ന് മുഴുവൻ വോട്ടുകളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ഇതൊക്കെ വിവാദമാക്കാനാകുന്നത് എന്നും അദ്ദേഹം ചോദിച്ചു. യശ്വന്ത് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. 

രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ഇന്നലെ തിരുവനന്തപുരത്ത് എത്തിയ യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ഇടതുപക്ഷത്ത് നിന്ന് ആരും എത്തിയിരുന്നില്ല. അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. നരേന്ദ്ര മോദിയെ പേടിച്ചിട്ടാകാം പിണറായിയും കൂട്ടരും യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ വരാതിരുന്നതെന്നായിരുന്നു സുധാകരന്റെ പരാമർശം. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഈ വിമർശനത്തിന് മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പി.രാജീവും സുധാകരനെ വിമർശിച്ചത്. 

താമസം ഏർപ്പാടാക്കിയ മസ്കോട്ട് ഹോട്ടലിൽ യശ്വന്ത് സിൻഹയെ സ്വീകരക്കാൻ പി.രാജീവ് എത്തിയിരുന്നു. നേരത്തെ തീരുമാനിച്ച പ്രകാരമായിരുന്നു ഇതെന്നും രാജീവ് വ്യക്തമാക്കി.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്
പാലക്കാട് കാവശേരിയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു; ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് മര്‍ദനത്തിൽ ഗുരുതര പരിക്ക്