
\കൊച്ചി: എറണാകുളം പനമ്പളളി നഗറിൽ മാതാവ് കൊലപ്പെടുത്തി ഫ്ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ കുഞ്ഞിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊച്ചി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുക്കുന്ന മൃതദേഹം ഏറ്റുവാങ്ങി പൊലീസാകും നടപടികൾ പൂർത്തിയാക്കുക. ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന കുഞ്ഞിന്‍റെ മാതാവിന്‍റെ സമ്മതപത്രം പൊലീസ് വാങ്ങിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടത്തിനിടെ ശേഖരിച്ച കുഞ്ഞിന്‍റെ ഡി എൻ എ സാമ്പിൾ പൊലീസ് ഇന്ന് ശാസ്ത്രീയ പരിശോധനക്കും അയക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്‍റെ മാതാവിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനുളള നടപടികൾ തുടങ്ങുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam