ലോക്കപ്പിൽ കിടന്ന് പുലർച്ചെ വെള്ളം ചോദിച്ചു, ആളുമാറിയ തക്കത്തിന് ഇറങ്ങിയോടി; മണിക്കൂറുകൾക്കം വീണ്ടും പൊക്കി

Published : May 05, 2024, 08:42 PM IST
ലോക്കപ്പിൽ കിടന്ന് പുലർച്ചെ വെള്ളം ചോദിച്ചു, ആളുമാറിയ തക്കത്തിന് ഇറങ്ങിയോടി; മണിക്കൂറുകൾക്കം വീണ്ടും പൊക്കി

Synopsis

ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച കേസിൽ പിടികൂടി ലോക്കപ്പിട്ടിരുന്ന യുവാവാണ് രാവിലെ വെള്ളം ചോദിച്ചതും ആള് മാറിയ തക്കം നോക്കി പുറത്തിറങ്ങി ഓടിയതും.

തൃശ്ശൂർ: വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതിയെ പൊലീസ് പിടികൂടി. തൃശൂർ തളിക്കുളം പത്താം കല്ല് സ്വദേശി കോപ്പൂര് വീട്ടിൽ അഭിഷേകിനെയാണ് (25) വീണ്ടും പിടികൂടിയത്. ഞായറാഴ്ച രാവിലെ 5.30ഓടെയാണ് അഭിഷേക് പോലീസുകാരുടെ കണ്ണുവെട്ടിച്ച് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് ഇറങ്ങിയോടിയത്.  

ഒരു ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച കേസിലാണ് ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിൽ കൊണ്ടു വന്ന് ലോക്കപ്പിലാക്കി. എന്നാൽ രാവിലെ അഭിഷേക് സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരനോട് വെള്ളം ചോദിച്ചു. പൊലീസുകാരൻ വെള്ളം എടുക്കാൻ പോയ സമയം നോക്കി ലോക്കപ്പിന്റെ ഓടാമ്പൽ നീക്കിയ ഇയാൾ ഇറങ്ങി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസുകാർ പറയുന്നത്. 

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉച്ചക്ക് 12.30ഓടെ ഇയാളെ കണ്ടെത്തി പിടികൂടുകയായിരുന്നു. വനിതാ എസ്.ഐ. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള വാടാനപ്പള്ളി പോലീസ് സംഘവും പ്രത്യേക സ്ക്വാഡും ചേർന്നാണ് തൃശ്ശൂർ തളിക്കുളത്ത് നിന്നും ഇയാളെ വീണ്ടും പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ