എഐ ക്യാമറ; അൽഹിന്ദ്- എസ്ആർഐടി- പ്രസാഡിയോ കരാറിന്റെ പകർപ്പ് പുറത്ത്

Published : Apr 26, 2023, 08:45 AM ISTUpdated : Apr 26, 2023, 10:19 AM IST
എഐ ക്യാമറ; അൽഹിന്ദ്- എസ്ആർഐടി- പ്രസാഡിയോ കരാറിന്റെ പകർപ്പ് പുറത്ത്

Synopsis

മൊത്തം സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പകുതിയാണ് അൽഹിന്ദ് നൽകിയത്. കരാറിൽ നിന്ന് അൽഹിന്ദ് പിൻമാറിയ ശേഷം മടക്കി നൽകിയത് ഒരു കോടി രൂപ മാത്രമാണെന്നും കരാറിൽ പറയുന്നു.   

കോഴിക്കോട്: എഐ ക്യാമറ വിവാദത്തിൽ നിർണായക രേഖകൾ പുറത്ത്. എസ്ആർഐടി യും അൽഹിന്ദും പ്രിസാഡിയോയും ചേർന്നുണ്ടാക്കിയ കരാറിന്റെ പകർപ്പാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. കെൽട്രോണിന് ആദ്യഘട്ടത്തിൽ മൂന്ന് കോടി നൽകിയത് അൽഹിന്ദ് ആണ്. സെക്യൂരിറ്റി ഡെപ്പോസിറ്റായാണ് ഈ തുക നൽകിയത്. മൊത്തം സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പകുതിയാണ് അൽഹിന്ദ് നൽകിയത്. കരാറിൽ നിന്ന് അൽഹിന്ദ് പിൻമാറിയ ശേഷം മടക്കി നൽകിയത് ഒരു കോടി രൂപ മാത്രമാണെന്നും കരാറിൽ പറയുന്നു. 

'ക്യാമറ കൊള്ളയിൽ ഒന്നാം പ്രതി സര്‍ക്കാർ'; വിദഗ്ധരെ ഉള്‍പ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ സുധാകരൻ

അതോസമയം, എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചത് ബോധ്യപ്പെട്ടിട്ടും കെല്‍ട്രോണിന് എഐ ക്യാമറ പദ്ധതിക്ക് അനുമതി നല്‍കിയ മന്ത്രിസഭയും സര്‍ക്കാരും അഴിമതിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുകയാണെന്ന് കെ സുധാകരന്‍ ആരോപിച്ചു.

എഐ ക്യാമറ പദ്ധതിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നിന്നും മറുപടി പറയാതെ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും കെെകഴുകാനാവില്ല. ഈ മാസം 12ന്  കരാര്‍ തത്വത്തില്‍ അംഗീകരിച്ച മന്ത്രിസഭ 18-ാം തീയതി സമഗ്ര ഭരണാനുമതി നല്‍കി. പ്രോജക്ട് മോണിറ്ററിങ് സെല്‍ ആയ കെല്‍ട്രോണിന് അതത് വകുപ്പുകളുടെ അംഗീകാരമില്ലാതെ മറ്റുകരാറില്‍ ഏര്‍പ്പെടാന്‍ വ്യവസ്ഥയില്ല. അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്ത ക്രെല്‍ട്രോണിന് അനുമതി നല്‍കിയതിലൂടെ അഴിമതി നടത്താനുള്ള ലെെസന്‍സാണ് പിണറായി മന്ത്രി സഭ നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു.

കെല്‍ട്രോണിന്‍റെ കീഴില്‍ ട്രാഫിക് ക്യാമറകള്‍ സ്ഥാപിക്കാനുള്ള പൊലീസ് പദ്ധതിക്ക് തടയിട്ട് ധനവകുപ്പ്

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല
മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം