നാല് കൊല്ലം മുമ്പ് യുവാവ് മുങ്ങിമരിച്ചു; കൊലപാതകമെന്നു തെളിയിച്ച് പൊലീസ്

Published : Apr 26, 2023, 08:26 AM ISTUpdated : Apr 26, 2023, 10:10 AM IST
നാല് കൊല്ലം മുമ്പ് യുവാവ് മുങ്ങിമരിച്ചു; കൊലപാതകമെന്നു തെളിയിച്ച് പൊലീസ്

Synopsis

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് വ‍ർഷങ്ങൾക്കു ശേഷം കൊലപാതകമാണെന്ന് തെളിയുന്നത്. രാജേഷിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തും വരന്തരപ്പിള്ളി സ്വദേശിയുമായ സലീഷാണ് ഇപ്പോൾ അറസ്റ്റിലായത്.   

തൃശൂർ: നാല് കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്നു തെളിയിച്ച് പൊലീസ്. കുന്നംകുളം കൈപ്പറമ്പ് സ്വദേശി രാജേഷ് ആണ് 2019 നവംബർ 18 ന് കൊല്ലപ്പെട്ടത്. രാജേഷ് കുന്നംകുളത്തിനടുത്തെ പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് വ‍ർഷങ്ങൾക്കു ശേഷം കൊലപാതകമാണെന്ന് തെളിയുന്നത്. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തും വരന്തരപ്പിള്ളി സ്വദേശിയുമായ സലീഷാണ് ഇപ്പോൾ അറസ്റ്റിലായത്. 

വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആദിവാസി സ്ത്രീയുടെ പോസ്റ്റ്മോർട്ടം ഇന്ന്

സംഭവ സമയത്ത് സലീഷിന്റെ മൊബൈൽ പുഴയിൽ വീണിരുന്നു. രാജേഷിനോട് മൊബൈൽ ആവശ്യപ്പെട്ടിട്ടു നൽകിയിയില്ല. തുടർന്നുണ്ടായ തർക്കത്തിലാണ് പ്രതി രാജേഷിനെ തള്ളിയിട്ടത്. മദ്യലഹരിയിലായിരുന്നു ഇരുവരുമെന്ന് പൊലീസ് പറയുന്നു. വർഷങ്ങളായി പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് രാജേഷിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് സലീഷിനെ നിരീക്ഷിച്ചു വരികയായിരുന്നു. നിരന്തരമായി ചോദ്യം ചെയ്തുവെങ്കിലും സലീഷ് കുറ്റം സമ്മതിച്ചിരുന്നില്ല. ഒടുവിൽ സലീഷിന്റെ ഫോൺ കോളുകൾ സംബന്ധിച്ച അന്വേഷണം നടത്തുകയും, ഇയാൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത വിവരങ്ങൾ പൊലീസ് ശേഖരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് നാലുവർഷത്തിന് ശേഷം ഇന്നലെ രാത്രി ഇയാളെ കസ്റ്റഡിയിലെടുക്കുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. കുന്നംകുളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

'പ്രതിഭയുള്ള നടന്മാർ, സ്ഥിരം പ്രശ്നക്കാർ'; വിവാദങ്ങളൊഴിയാതെ ഷെയ്ൻ നിഗവും ശ്രീനാഥ് ഭാസിയും

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു