കൊറോണ മുൻകരുതൽ: കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍

Web Desk   | Asianet News
Published : Feb 03, 2020, 09:29 AM ISTUpdated : Mar 22, 2022, 04:30 PM IST
കൊറോണ മുൻകരുതൽ: കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍

Synopsis

ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ എത്തിയ യുവതിയോട് പുറത്തിറങ്ങരുതെന്ന് പൊലീസും ആരോഗ്യ വിഭാഗവും നിര്‍ദ്ദേശം നല്‍കി  

കൊച്ചി: കൊച്ചിയിലെത്തിയ 28കാരിയായ ചൈനീസ് യുവതി നിരീക്ഷണത്തില്‍. ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ എത്തിയ യുവതിയോട് പുറത്തിറങ്ങരുതെന്ന് പൊലീസും ആരോഗ്യ വിഭാഗവും നിര്‍ദ്ദേശം നല്‍കി.  കോറോണ വൈറസ് ബാധക്കെതിരായ മുൻകരുതൽ നടപടിയെ തുടര്‍ന്നാണ് നിര്‍ദ്ദേശം. 

ചൈനയിലെ ഗ്വാങ്‌ഡോങില്‍നിന്ന്   27ആം തീയതിയാണ് യുവതി ബംഗലൂരു വിമാനത്താവളം വഴി ഇന്ത്യയില്‍ എത്തിയത്. പിന്നാലെ വാരണാസിയും സന്ദര്‍ശിച്ചശേഷമാണ് കൊച്ചിയില്‍ വന്നത്. ബംഗലൂരു വിമാനത്താവളത്തില്‍ പരിശോധന നടത്തിയതാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി.

അതിനിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തിൽ ആശങ്കപ്പെടാനുള്ള ഒരു സാഹചര്യവും ഇല്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. നീരിക്ഷണ ബോധവത്കരണ പ്രവര്‍ത്തനങ്ങൾ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. കൊറോണ സ്ഥീരീകരിച്ച രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. 

തുടര്‍ന്ന് വായിക്കാം: കൊറോണയില്‍ വിറങ്ങലിച്ച് ചൈന; മരണം 361 ആയി...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞം തുറമുഖത്തിന്‍റെ ശിൽപ്പി ഉമ്മൻചാണ്ടിയെന്ന് വിഡി സതീശൻ; പദ്ധതികള്‍ പൂര്‍ത്തിയാകാത്തതിൽ വേദിയിൽ വെച്ച് വിമര്‍ശനം
'ബാഗ് അയാളുടെ പാറ്റേൺ, രണ്ട് പെണ്ണുങ്ങളെ തട്ടുന്നുണ്ട്, വീഡിയോ ശ്രദ്ധിച്ചാൽ മനസിലാവും',ദീപക്കിനെതിരെ യുട്യൂബർ ചെകുത്താൻ