സംസ്ഥാനത്ത് കൊറോണ ജാഗ്രത തുടരുന്നു; വൈറസ് വ്യാപനം തടയാന്‍ സര്‍വ്വസജ്ജമായി ആരോഗ്യ വകുപ്പ്

Published : Feb 04, 2020, 05:56 AM IST
സംസ്ഥാനത്ത് കൊറോണ ജാഗ്രത തുടരുന്നു; വൈറസ് വ്യാപനം തടയാന്‍ സര്‍വ്വസജ്ജമായി ആരോഗ്യ വകുപ്പ്

Synopsis

കേരളത്തിൽ മൂന്നാമത്തെ കൊറോണ ബാധ കാസര്‍കോട് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 15 ഉപസമിതികൾക്ക് രൂപം നൽകി. ഇവയുടെ പ്രവര്‍ത്തനവും ആരംഭിച്ചു.

കാസര്‍കോട്: സംസ്ഥാനത്ത് കൊറോണ ജാഗ്രത തുടരുന്നു. വൈറസ് വ്യാപനം തടയുന്നതിന് കാസര്‍കോട് ജില്ലയിൽ 34 ഐസോലേഷന്‍ മുറികള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ 18 ഐസോലേഷന്‍ മുറികളും ജനറല്‍ ആശുപത്രിയില്‍ 12 ഐസോലഷന്‍ മുറികളും സ്വകാര്യ ആശുപത്രിയില്‍ നാല് ഐസോലേഷന്‍ മുറികളുമാണ് ഒരുക്കിയിരിക്കുന്നത്. ഇനിയും നാലുപേരുടെ സാമ്പിൾ പരിശോധനാഫലം ആണ് ലഭിക്കാനുള്ളത്. ഇത് ഉടനെ തന്നെ ലഭിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

രോഗം സ്ഥിരീകരിച്ച ഒരാൾ മാത്രമാണ് കാസര്‍കോട് ജില്ലയില്‍ ഇപ്പോൾ ചികിത്സയിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലയില്‍ 15 ഉപസമിതികൾക്ക് രൂപം നൽകി. ഇവയുടെ പ്രവര്‍ത്തനവും ആരംഭിച്ചു. എല്ലാ ദിവസവും വൈകീട്ട് ഉപസമിതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ചൈനയിൽ നിന്നും എത്തിയവരും അവരുടെ ബന്ധുക്കളുമായി 85 പേരാണ് നിലവിൽ വീടുകളില്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയുന്നതിനും കൈമാറുന്നതിനും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കളക്ടറേറ്റിലും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

Also Read: കേരളത്തിൽ മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരണം: കാസര്‍കോട്ട് ചികിത്സയിൽ

മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവ ജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ പ്രവര്‍ത്തനം തുടരുമെന്നും, ഇനിയും ചൈനയിൽ നിന്നുള്ളവർ തിരികെയെത്തുമെന്നും, അവരെ പരിഭ്രാന്തി പരത്താതെ ക്വാറന്‍റൈൻ ചെയ്യാൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ വ്യക്തമാക്കി.

Also Read: കൊറോണ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചു: വിപുലമായ ജാഗ്രതയിലേക്ക് കേരളം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം
ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും