തിരുവനന്തപുരത്ത് മയക്കുമരുന്നുമായി നഗരസഭാ ജീവനക്കാരന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍

Published : Jun 19, 2022, 10:35 PM ISTUpdated : Jun 19, 2022, 11:16 PM IST
തിരുവനന്തപുരത്ത് മയക്കുമരുന്നുമായി നഗരസഭാ ജീവനക്കാരന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍

Synopsis

വെഞ്ഞാറമൂട് സ്വദേശി അജ്മല്‍ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിരുവനന്തപുരം:  കഠിനംകുളത്ത് എംഡിഎംഎയുമായി മുൻ രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം നഗരസഭാ ജീവനക്കാരന്‍ നെയ്യാറ്റിന്‍കര ആനാവൂര്‍ സ്വദേശി ശിവപ്രസാദ്, വെഞ്ഞാറമ്മൂട് സ്വദേശി അജ്മൽ എന്നിവരാണ് പിടിയിലായത്. 
എസ്എഫ്ഐ മുൻ സംസ്ഥാന സമിതി അംഗമാണ് ശിവപ്രസാദാണ്. ശനിയാഴ്ച രാത്രി  തോണിക്കടവിന് സമീപം പൊലീസ്‌ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. 

പൊലീസ് ഇവരുടെ കാർ തടഞ്ഞ് നിർത്തി പരിശോധിക്കുന്നതിനിടെ ശിവപ്രസാദ് ഓടി രക്ഷപെട്ടു. തുടർന്ന് അജ്മലിനെ സ്റ്റേഷനിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്നും ഷൂസിൽ നിന്നുമായി എംഡിഎംഎ പിടികൂടിയത്. 
പിന്നാലെ പൊലീസ് നടത്തിയ തെരച്ചിലിലാണ് കഠിനംകുളം ഭാഗത്ത് നിന്ന് തന്നെ ശിവപ്രസാദിനെ  പിടികൂടിയത്. പ്രദേശത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിജെ പാർട്ടിയുമായി ബന്ധപ്പെട്ട്  കഠിനംകുളത്തും പരിസര പ്രദേശങ്ങളിലും 
ഈ ദിവസങ്ങളിൽ പൊലീസ് പരിശോധ ശക്തമാക്കിയിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

ഹോട്ടലിലേക്ക് പോകവേ ഉടമയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു,സ്വര്‍ണ്ണവും പണവും കവര്‍ന്നു; 4 പേര്‍ പിടിയില്‍

കൊച്ചി: കാലടി മരോട്ടിച്ചോടിൽ ഹോട്ടൽ ഉടമയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്ന കേസിൽ നാലുപേർ പിടിയിൽ. മറ്റൂർ സ്വദേശി കിഷോർ, തുറവൂർ സ്വദേശികളായ സനു, ജോബി, ഇടുക്കി സ്വദേശി സിജു എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് ഹോട്ടലിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന ഹോട്ടലുടമ ദേവസിക്കുട്ടിയെ തടഞ്ഞ് നിർത്തി മർദ്ദിക്കുകയും കണ്ണിൽ മുളക് പൊടിയെറിഞ്ഞ് സ്വർണ്ണാഭരണവും പണവും കവരുകയായിരുന്നു. കവർന്ന സ്വർണം മഞ്ഞപ്രയിലെ ഒരു പണമിടപാട് സ്ഥാപനത്തിൽ വിൽപന നടത്തിയിരുന്നു. ഒന്നാം പ്രതി കിഷോർ ഇരുപതോളം കേസിൽ പ്രതിയാണ്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ