
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിൽ കടമുറികൾ പൊളിച്ച സ്ഥലത്ത് വീണ്ടും കടമുറി നിർമ്മിക്കാൻ കോർപ്പറേഷന്റെ തീരുമാനം. തിരക്കേറിയ റോഡിൽ കടകള്‍ നിർമിച്ചാൽ ഗതാഗതക്കുരുക്കും അപകടവുമുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്ന് മിഠായിത്തെരുവിലെ വ്യാപാരികള്‍ നിർമിച്ച കടകള്‍ 7 മാസങ്ങള്‍ക്ക് മുൻപ് കോഴിക്കോട് കോർപ്പറേഷൻ പൊളിച്ചിരുന്നു. ഇതേ സ്ഥലത്ത് വീണ്ടും കടമുറികള്‍ നിർമിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.
Read More: മഴ കനക്കും; നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടലാക്രമണത്തിന് സാധ്യത, 5 ദിവസത്തെ മഴ സാധ്യത ഇങ്ങനെ...
അന്ന് കടമുറികൾ പൊളിച്ചത് വഴി വ്യാപാരികൾക്ക് ഉണ്ടായ നഷ്ടം 30 ലക്ഷത്തിലധികം രൂപയായിരുന്നു. പൊളിച്ച കടമുറികൾക്ക് പകരം സംവിധാനം ഉടൻ തന്നെ ഒരുക്കുമെന്നായിരുന്നു കോർപ്പറേഷന്റെ വാഗ്ദാനം. മാസങ്ങള്‍ക്കിപ്പുറം പൊളിച്ച സ്ഥലത്ത് തന്നെ കടമുറികള്‍ നിർമ്മിച്ച് വ്യാപാരികളെ പുനരധിവസിപ്പിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. പൊളിച്ചത് കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണെന്നും എന്നാൽ താത്കാലിക കെട്ടിടങ്ങളാണ് പുതുതായി നിർമ്മിക്കുന്നതെന്നുമാണ് കോർപ്പറേഷൻ ഇതിന് നിരത്തുന്ന ന്യായം. എന്നാൽ താതക്കാലിക നിർമിതിയായാലും ഗതാഗത പ്രശ്നങ്ങളുണ്ടാകില്ലേ എന്നാണ് ഉയരുന്ന സംശയം. അതേസമയം മാസങ്ങള്‍ വൈകിയാലും കച്ചവടം തുടങ്ങാനാകുമെന്ന ആശ്വാസത്തിലാണ് വ്യാപാരികള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam