കൊല്ലം തെന്മല ഡാമിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കുളത്തൂപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊല്ലം: തെന്മല ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ ഡാം സുരക്ഷാ ജീവനക്കാരാണ് സംഭരണിയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാലു ദിവസം മുമ്പ് ഡാമിന് സമീപം വെച്ച് കാണാതായ തമിഴ്നാട് തിരുനെൽവേലി സ്വദേശി ഉലകമണി (26) യുടെ മൃതദേഹം ആണെന്നാണ് സംശയിക്കുന്നത്. ഇയാളുടെ തിരിച്ചറിയൽ രേഖകളും ബാഗും അടക്കം ഡാം ടോപ്പിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ജോലി തേടിയാണ് ഇയാൾ കേരളത്തിലേക്ക് എത്തിയത് എന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി. 

ഉലകമണിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ തിരുനെൽവേലി പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനിടയാണ് ഇന്ന് ഡാമിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം അഴുകിയ നിലയിൽ ആയതിനാൽ ഡിഎൻഎ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം ആകും ഉലക മണിയുടെതാണോ എന്ന് ഉറപ്പിക്കാൻ സാധിക്കുക. അതിനുശേഷം ആകും ബന്ധുക്കൾക്ക് വിട്ടു നൽകുക. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കുളത്തൂപ്പുഴ പൊലീസ് അന്വേഷണം തുടങ്ങി.