കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; ഹാജർ രേഖപ്പെടുത്തി തൊഴിൽ വകുപ്പ്, വെള്ളിയാഴ്ച വരെ ഈ രീതി തുടരും, ഓഫീസ് ഇന്നും തുറന്നില്ല

Published : Jul 07, 2026, 11:15 AM IST
coro health

Synopsis

ചർച്ച നടത്താൻ കമ്പനി പ്രതിനിധികൾ ആരും സ്ഥലത്ത് എത്തിയിട്ടില്ല. തൊഴിൽ വകുപ്പ് നൽകിയ അറ്റൻഡൻസ് രേഖയിൽ ഒപ്പിട്ട് ജീവനക്കാർ പിരിഞ്ഞു.

കൊച്ചി: ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയ കോറോ ഹെൽത്ത് ഓഫീസ് ഇന്നും തുറന്നില്ല. ഹാജർ രേഖപ്പെടുത്തുന്നുവെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. വെളളിയാഴ്ച വരെ ഈ രീതി തുടരും. തൊഴിൽവകുപ്പ് ആണ് ഹാജർ രേഖപ്പെടുത്തിയത്. ഓഫീസ് തുറന്നില്ലെങ്കിലും ഹാജർ രേഖപ്പെടുത്തുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു.കൊറോ ഹെൽത്ത്‌ കോഴിക്കോട് ഓഫീസിലും ജീവനക്കാർ എത്തി. ഓഫീസിന് പുറത്ത് കാത്ത് നിൽക്കുകയാണ് ചെയ്തത്. ലേബർ ഓഫീസറുമായി നടന്ന ചർച്ചയിൽ പത്താം തീയതിവരെ ഈ രീതി തുടരാൻ ആയിരുന്നു നിർദേശം. ചർച്ച നടത്താൻ കമ്പനി പ്രതിനിധികൾ ആരും സ്ഥലത്ത് എത്തിയിട്ടില്ല. തൊഴിൽ വകുപ്പ് നൽകിയ അറ്റൻഡൻസ് രേഖയിൽ ഒപ്പിട്ട് ജീവനക്കാർ പിരിഞ്ഞു.

പത്താം തീയതി വരെ ഈ രീതി തുടരുമെന്ന ധാരണ കമ്പനി ലംഘിച്ചതായി നോർത്ത് എംഎൽഎ ജയന്ത് ചൂണ്ടിക്കാട്ടി. ആരുടേയും ജോലി പോകാതിരിക്കാൻ ആണ് സർക്കാർ മുൻഗണന നൽകുന്നത്. കമ്പനിയെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരുമെന്നും സർക്കാർ തലത്തിൽ ചർച്ച നടത്തുന്നുണ്ടെന്നും എംഎൽഎ അറിയിച്ചു. അനുകൂല തീരുമാനം ഇല്ലെങ്കിൽ കോടതിനടപടിയിലേക്ക് കടക്കാം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് ആണ് ഇങ്ങനെ മര്യാദ ഇല്ലാതെ ജീവനക്കാരെ പിരിച്ചു വിടാൻ കമ്പനികൾക്ക് അധികാരം നൽകുന്നതെന്നും എംഎൽഎ വിമർശിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മണ്ണിടിച്ചിലുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകി, മിനുട്ട്സ് പുറത്ത് വിട്ട് പിഡബ്ല്യുഡി; തുരങ്കപാതയിലെ മണ്ണിടിച്ചിൽ ക്ഷണിച്ച് വരുത്തിയ ദുരന്തം?
പ്രിയദർശിനിയിൽ കയറേണ്ടെന്ന് സിപിഎം പ്രവർത്തകരോട് എംവി ​ഗോവിന്ദൻ പറയുന്നില്ലല്ലോ, എങ്കിൽ 35 ശതമാനം കയറില്ലല്ലോ; ബഹിഷ്കരിച്ചവരെ കാണാനില്ലെന്ന് മന്ത്രി