ഇഡി ഉദ്യോഗസ്ഥനെതിരായ അഴിമതി കേസ്; ആഭ്യന്തര അന്വേഷണം തുടങ്ങി ഇഡി, നിര്‍ണായക തെളിവുകള്‍ കിട്ടിയെന്ന് വിജിലന്‍സ്

Published : May 18, 2025, 02:49 PM IST
ഇഡി ഉദ്യോഗസ്ഥനെതിരായ അഴിമതി കേസ്; ആഭ്യന്തര അന്വേഷണം തുടങ്ങി ഇഡി, നിര്‍ണായക തെളിവുകള്‍ കിട്ടിയെന്ന് വിജിലന്‍സ്

Synopsis

ഇ ഡി ഡയറക്ടർ കൊച്ചി സോണൽ ഓഫീസിനോട് ആരോപണത്തിൽ റിപ്പോർട്ട് തേടി. അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാറിനെതിരായ ആരോപണം പരിശോധിക്കാനാണ് നിർദ്ദേശം.

കൊച്ചി: ഇഡി അസിസ്റ്റൻഡ് ഡയറക്ടറെ ഒന്നാം പ്രതിയാക്കി വിജിലൻസ് കൈക്കൂലി കേസെടുത്തതോടെ ആഭ്യന്തര അന്വേഷണം തുടങ്ങി ഇഡി. ഇ ഡി ഡയറക്ടർ കൊച്ചി സോണൽ ഓഫീസിനോട് ആരോപണത്തിൽ റിപ്പോർട്ട് തേടി. അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാറിനെതിരായ ആരോപണം പരിശോധിക്കാനാണ് നിർദ്ദേശം.  രഹസ്യസ്വഭാവത്തിൽ അയക്കേണ്ട സമൻസ് വിവരം പുറത്തുപോയതിലും അന്വേഷണം നടത്തും. അഡീഷണൽ ഡയറക്ടറിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇഡിയിൽ തുടർനടപടി.

അതേസമയം, ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസിന്‍റെ കൈക്കൂലി കേസിൽ പരിശോധന തുടരുന്നുവെന്നും തെളിവുകൾ കിട്ടിയെന്നും വിജിലൻസ്. വിജിലൻസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന ചാർട്ടേണ്ട് അക്കൗണ്ടന്‍റ് രഞ്ജിത്ത് വാര്യർ, ഇടനിലക്കാരായ വിൽസൺ, മുരളി മുകേഷ് എന്നിവർ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് വിജിലൻസ് എസ് പി ശശിധരൻ വ്യക്തമാക്കി. ഇഡി ഉദ്യോഗസ്ഥന്‍റെ പങ്ക് അന്വേഷിച്ച് വരികയാണെന്നും കേസിൽ ഇതുവരെ ഇഡിയെ ബന്ധപ്പെട്ടിട്ടില്ലെന്നും വിജിലൻസ് എസ് പി പറഞ്ഞു.

ഉദ്യോഗസ്ഥന്‍റെ പേര് മാറിപ്പോയെന്ന് പരാതിക്കാരൻ 

ഇതിനിടെ, പരാതിക്കാരനായ അനീഷ് ബാബു വിജിലന്‍സ് ഓഫീസിലെത്തി ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി.  ഇന്ന് രാവിലെ ഇഡി ഉന്നത ഉദ്യോഗസ്ഥനെതിന്‍റെ പേര് പറഞ്ഞപ്പോള്‍ മാറിപ്പോയെന്ന് പരാതിക്കാരനായ അനീഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. കേസിന്‍റെ പേരിൽ തന്നെ ഭിഷണിപ്പെടുത്തിയത് ഇഡി ഡെപ്യൂട്ടി ഡയറക്ടർ വിനോദ് കുമാറാണെന്നും രാധാകൃഷ്ണൻ എന്ന് പേര് മാറിപറഞ്ഞതാണെന്നും അനീഷ് ബാബു പറഞ്ഞു. ചിത്രം കണ്ടപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. കേസിന്‍റെ പേരിൽ വിനോദ് കുമാറാണ് ഭീഷണിപ്പെടുത്തിയതെന്നും ഇഡി നടപടികൾ അവസാനിപ്പിക്കാൻ മറ്റൊരു വഴി കാണണം എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം