'നിയമനക്കോഴ ആരോപണത്തിന് ആയുസ്സുണ്ടായില്ല'; ഗൂഢാലോചനയുടെ ഭാഗമെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി

Published : Oct 07, 2023, 10:40 AM ISTUpdated : Oct 07, 2023, 11:34 AM IST
'നിയമനക്കോഴ ആരോപണത്തിന് ആയുസ്സുണ്ടായില്ല'; ഗൂഢാലോചനയുടെ ഭാഗമെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി

Synopsis

ഇത്തരം കെട്ടിച്ചമക്കലുകൾ ഇനിയും ഉണ്ടാകും. സൂത്രധാരനെ കയ്യോടെ പിടികൂടിയെന്നും പിണറായി വിജയന്‍     

കണ്ണൂര്‍: ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങൾക്ക് ആയുസ്സുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് തെളിഞ്ഞു. സൂത്രധാരനെ കയ്യോടെ പിടികൂടി. ഗൂഢാലോചനയിൽ വ്യക്തികളുണ്ട്, മാധ്യമ സ്ഥാപനങ്ങളുണ്ട്. ഇത്തരം കെട്ടിച്ചമക്കലുകൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.നിപ കാലത്തെ ആരോഗ്യവകുപ്പിന്‍റെ  പ്രവർത്തനം അഭിനന്ദനാർഹമാണ്.തെറ്റില്ലാത്ത പ്രവർത്തിച്ചു വരുന്നതാണ് ആരോഗ്യ വകുപ്പ്.ആരോഗ്യ മന്ത്രി വഹിച്ച പങ്കും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വർണ്ണക്കടത്തുണ്ടായി. ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറന്നു. സർക്കാർ പ്രതികൂട്ടിലാകുന്ന അവസ്ഥ വന്നു. അധികാരം കിട്ടുമെന്ന് യുഡിഎഫ് മനകോട്ട കെട്ടി. എന്നിട്ടും സർക്കാരിന്‍റെ വിശ്വാസ്യത തകർക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന കുടുംബയോഗങ്ങൾക്ക്  തുടക്കമായി.  ഇന്ന് ഏഴ് കുടുംബയോഗങ്ങളിലാണ്  മുഖ്യമന്ത്രി പങ്കെടുക്കുന്നത്. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. നാലു ദിവസങ്ങളിലായി  ധർമടം നിയോജക മണ്ഡലത്തിലെ 28 കുടുബയോഗങ്ങളിൽ  മുഖ്യമന്ത്രി പങ്കെടുക്കും. സർക്കാരിന്‍റെ  നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാൻ ബൂത്ത് അടിസ്ഥാനത്തിലാണ് പരിപാടി. മണ്ഡലത്തിലെ ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും കുടുംബ യോഗങ്ങളിൽ പങ്കെടുക്കും.  എംവി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ തളിപറമ്പ് നിയോജക മണ്ഡലത്തിലെ കുടുംബയോഗങ്ങൾക്കും ഇന്ന് തുടക്കാമാകും.

നിയമന കോഴക്കേസ്; അഖിൽ സജീവിന്‍റെ നിർണായക മൊഴി പുറത്ത്, തട്ടിപ്പിന് പിന്നില്‍ കോഴിക്കോട്ടെ നാലംഗ സംഘം

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം