വാഹന അപകട റിപ്പോർട്ട് നൽകുന്നതിൽ വ്യാപക അഴിമതി; ആര്‍ടി ഓഫീസുകള്‍ക്കെതിരെ വിജിലൻസ്

Published : Apr 21, 2022, 09:14 AM ISTUpdated : Apr 21, 2022, 11:53 AM IST
വാഹന അപകട റിപ്പോർട്ട് നൽകുന്നതിൽ വ്യാപക അഴിമതി; ആര്‍ടി ഓഫീസുകള്‍ക്കെതിരെ വിജിലൻസ്

Synopsis

അഴിമതി തടയാൻ പുതിയ നിർദേശം ആഭ്യന്തര സെക്രട്ടറി മുന്നോട്ട് വച്ചു. വാഹന പരിശോധനയ്ക്കുള്ള പൊലീസ് അപേക്ഷ ഇനി തപാലിൽ മാത്രമായിരിക്കും സ്വീകരിക്കുക.

തിരുവനന്തപുരം: വാഹന അപകട റിപ്പോർട്ട് നൽകുന്നതിൽ ആർടി ഓഫീസുകളിൽ വ്യാപക അഴിമതിയെന്ന് വിജിലൻസ്. അഴിമതി തടയാൻ പുതിയ നിർദേശം ആഭ്യന്തര സെക്രട്ടറി മുന്നോട്ട് വച്ചു. വാഹന പരിശോധനയ്ക്കുള്ള പൊലീസ് അപേക്ഷ ഇനി തപാലിൽ മാത്രമായിരിക്കും സ്വീകരിക്കുക.

അപകടം നടന്ന വാഹനത്തിന്റെ പരിശോധന റിപ്പോർട്ട് നൽകുന്നതിലാണ് ഉദ്യോഗസ്ഥ അഴിമതി. പരാതിക്കാർ നേരിട്ട് നൽകുന്ന അപേക്ഷ പരിശോധിക്കാൻ മോട്ടോർ വാഹന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്. പരിശോധന റിപ്പോർട്ടുകൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്വന്തമായി പ്രിന്റ് ചെയ്യുവെന്നും വിജിലൻസ് കണ്ടെത്തി. അഴിമതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പുതിയ നിർദ്ദേശവുമായി ആഭ്യന്തര വകുപ്പ് രംഗത്തെത്തി. വാഹന പരിശോധനയ്ക്കായി പൊലീസ് സ്റ്റേഷനിൽ നിന്നും പരാതിക്കാരുടെ കൈവശം അപേക്ഷ നൽകേണ്ടന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശം. വാഹന പരിശോധനയ്ക്കുള്ള പൊലീസ് അപേക്ഷ ഇനി മുതൽ തപാലിൽ നൽകിയാൽ മതിയെന്നാണ് ആഭ്യന്തര സെക്രട്ടറി  നിര്‍ദ്ദിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും