കൗൺസിലർ സുഗതൻ്റെ അവധി; അനുമതി നൽകരുതെന്ന നിർദേശം ഡോ ചിത്ര മറികടന്നു, തദ്ദേശവകുപ്പിൽ സംഭവിച്ചത് ഗുരുതര വീഴ്ച

Published : Aug 02, 2026, 06:34 AM IST
r sugathan leave

Synopsis

കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ ചിത്രക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ ചിത്രക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. മേയർ വിവി രാജേഷിനാണ് സുഗതൻ വിയ്യൂർ ജയിൽ സൂപ്രണ്ടുവഴി കത്ത് നൽകിയത്. കാപ്പാ പ്രതി കത്ത് നൽകിയ കാര്യം സൂപ്രണ്ട് ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. 13ന് കത്ത് ആഭ്യന്തരവകുപ്പ് തദ്ദേശവകുപ്പിന് കൈമാറി. തദ്ദേശ വകുപ്പിലെ അസിസ്റ്റൻ്റ് കത്തിൽ വകുപ്പ് നടപടി സ്വീകരിക്കേണ്ടെന്ന് എഴുതി. അണ്ടർ സെക്രട്ടറി വഴി ഫയൽ സെക്രട്ടറി ഷാനവാസ് കണ്ടു. സെക്രട്ടറിയും മന്ത്രിയും അനുമതി നിഷേധിച്ചു. ഇത് മറികടന്ന് കെഎഎസ് ഉദ്യോഗസ്ഥയായ ഡോ ചിത്ര അരുണിമ അപേക്ഷ വോട്ടിനിടാൻ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടു. 20ന് ലഭിച്ച കുറിപ്പ് അതേ പോലെ പകർത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി മേയർക്ക് കത്ത് നൽകുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മേഴ്‌സി കൊലപാതകം; അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നത് ലഹരി വാങ്ങാൻ പണം നൽകാത്തതിനാലെന്ന് ചെറുമകൻ്റെ മൊഴി
തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ച് സിഐടിയു, ഡിസംബർ ഒന്നിന് രാജ്യതലസ്ഥാനത്ത് തൊഴിലാളികൾ അണിനിരക്കുമെന്ന് ജനറൽ സെക്രട്ടറി