
കോട്ടയം: ചിങ്ങവനത്ത് എംസി റോഡിൽ മണിക്കൂറുകൾ അമിത വേഗത്തിൽ കാറോടിച്ച് ഭീതി വിതച്ച ദമ്പതികളെ കോടതിയിൽ ഹാജരാക്കാതെ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.കായംകുളം സ്വദേശി അരുൺ കുമാർ,ഭാര്യ ധനുഷ് എന്നിവരാണ് ഇന്നലെ മറിയപ്പള്ളി മുതൽ ചിങ്ങവനം വരെ മരണപ്പാച്ചിൽ നടത്തിയത്.നിരവധി വാഹനങ്ങളിൽ തട്ടി പാഞ്ഞ ഇവരെ ഒടുവിൽ റോഡിന് കുറുകെ ക്രെയിൻ നിർത്തിയിട്ടാണ് പോലീസ് പിടികൂടിയത്.വാഹനത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ഇവരെ പിന്നീട് ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. കാറില്‍ നിന്ന് കഞ്ചാവും പിടികൂടിയിട്ടുണ്ട്. എന്നാല്‍ ജാമ്യമില്ലാത്ത വകുപ്പ് ചുമത്താവുന്ന തരത്തിലുള്ള അളവില്‍ കഞ്ചാവ് ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.മാത്രമല്ല വാഹനം നരിവധി വാഹനങ്ങളില്‍ തട്ടിയെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ പൊലീസിന്‍റെ ഔ്ദയോഗിക കൃത്വനിര്‍വ്വഹണം തടഞ്ഞതിന്‍റെ പേരിലുള്ള വകുപ്പ് ചുമത്താന്‍ തയ്യാറാകുമോയെന്നതില്‍ ഇതുവരെ വ്യക്തതയില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam