ആറ്റിങ്ങലിൽ യുവാവിനെ ദമ്പതികൾ കുത്തിപ്പരിക്കേൽപ്പിച്ചു; യുവതി കസ്റ്റഡിയില്‍, ഭര്‍ത്താവ് ഒളിവില്‍ പോയി

Published : May 30, 2021, 10:33 PM IST
ആറ്റിങ്ങലിൽ യുവാവിനെ ദമ്പതികൾ കുത്തിപ്പരിക്കേൽപ്പിച്ചു;  യുവതി കസ്റ്റഡിയില്‍, ഭര്‍ത്താവ് ഒളിവില്‍ പോയി

Synopsis

രശ്മിയാണ് നിധിനെ ആറ്റിങ്ങലിനടുത്ത് കോരാണിയിലെ ജംഗ്ഷനിലേക്ക് വിളിച്ചുവരുത്തിയത്. ഭർത്താവ് അജീഷിനും കുഞ്ഞിനുമൊപ്പമായിരുന്നു രശ്മിയെത്തിയത്. 

തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവിനെ ദമ്പതികൾ ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു. മംഗലപുരം സ്വദേശി നിധീഷിനാണ് കുത്തേറ്റത്. സംഭവത്തിൽ വെഞ്ഞാറമ്മൂട് സ്വദേശിനി രശ്മിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്ന ഭർത്താവ് അജീഷ് ഒളിവിലാണ്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. രശ്മിയാണ് നിധിനെ ആറ്റിങ്ങലിനടുത്ത് കോരാണിയിലെ ജംഗ്ഷനിലേക്ക് വിളിച്ചുവരുത്തിയത്. ഭർത്താവ് അജീഷിനും കുഞ്ഞിനുമൊപ്പമായിരുന്നു രശ്മിയെത്തിയത്. ജംഗ്ഷനിലെത്തിയ നിധിനെ അജീഷ് മർദ്ദിക്കുകയും കുത്തിപ്പരിക്ക് ഏൽപ്പിക്കുകയുമായിരുന്നു. നിധിന്‍റെ  കഴുത്തിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. കൈകൾക്കും പരിക്കുണ്ട്. നാട്ടുകാരാണ് നിധിനെ ആശുപത്രിയിലെത്തിച്ചത്. 

നാട്ടുകാർ കൂടിയതോടെ കുഞ്ഞുമായി ഭർത്താവ് ബൈക്കിൽ കടന്നു കളഞ്ഞു. രശ്മിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രശ്മിയും നിധിനും നേരത്തേ സുഹൃത്തുക്കളാണ്. ഈ സൗഹൃദത്തിന്റെ പേരിൽ രശ്മിക്കും ഭർത്താവിനുമിടയിൽ നിരന്തരം തർക്കമുണ്ടായിരുന്നതായും ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. രശ്മിയെ നിർബന്ധിച്ച് ഭർത്താവാണ് നിധിനെ വിളിച്ചുവരുത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'
ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്