കൊവിഡ് നിരീക്ഷണത്തിൽ കഴിയവേ രക്ഷപ്പെടാൻ ശ്രമം; മുംബൈ സ്വദേശികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ

Web Desk   | Asianet News
Published : Jun 01, 2020, 05:06 PM IST
കൊവിഡ് നിരീക്ഷണത്തിൽ കഴിയവേ രക്ഷപ്പെടാൻ ശ്രമം; മുംബൈ സ്വദേശികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ

Synopsis

ആഫ്രിക്കയിൽ നിന്ന് ഇന്നലെ നെടുമ്പാശേരിയിൽ എത്തിയ ഇവർ കളമശേരിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ നെടുമ്പാശ്ശേരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.

കൊച്ചി: വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. ആഫ്രിക്കയിൽ നിന്ന് ഇന്നലെ നെടുമ്പാശേരിയിൽ എത്തിയ ഇവർ കളമശേരിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ നെടുമ്പാശ്ശേരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.

മുംബൈ സ്വദേശിയായ സ്മിത്ത് യശ്വന്ത് അബേദ്കർ, ഇയാളുടെ ഭാര്യ കമല ഗവാലി എന്നിവരാണ് പിടിയിലായത്. നെടുമ്പാശേരിയിൽ നിന്ന് ആഭ്യന്തര വിമാനത്തിൽ മുംബൈയ്ക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. സിഐഎസ്എഫ് വിജിലൻസ് ആണ് ഇവരെ പിടികൂടിയത്. തുടർന്ന് പൊലീസിന് കൈമാറി. 

Read Also: ലോക്ക്ഡൗൺ കാലത്ത് റദ്ദാക്കിയ വിമാനങ്ങളുടെ യാത്രാ ടിക്കറ്റ് തുക എയർ ഇന്ത്യ തിരിച്ച് നൽകും...

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്