ബിജെപി പ്രവർത്തകൻ പ്രേമൻ വധക്കേസ്: എല്ലാ പ്രതികളേയും വെറുതെവിട്ടു

Published : Aug 30, 2019, 11:34 AM ISTUpdated : Aug 30, 2019, 02:17 PM IST
ബിജെപി പ്രവർത്തകൻ പ്രേമൻ വധക്കേസ്: എല്ലാ പ്രതികളേയും വെറുതെവിട്ടു

Synopsis

തലശ്ശേരി നരസഭ ചെയർമാൻ സി കെ രമേശൻ ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ.

തലശ്ശേരി: ബിജെപി പ്രവർത്തകൻ കോടിയേരി മൂഴിക്കരയിലെ എടച്ചോളി പ്രേമനെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ടു. തലശ്ശേരി അഡീ. സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെവിട്ടു കൊണ്ടുള്ള  വിധി പുറപ്പെടുവിച്ചത്. തലശ്ശേരി നരസഭ ചെയർമാൻ സി കെ രമേശൻ ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ. അതേസമയം, കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷനുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഗൂഢാലോചനയുണ്ടെന്നും ബിജെപി ആരോപിച്ചു.

2005 ഒക്ടോബർ 13-ന് രാവിലെ 11 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടിയേരി മൂഴിക്കരയിൽ സ്റ്റേഷനറിക്കടയിലെ കോയിൻ ബൂത്തിൽനിന്ന് ഫോൺചെയ്യുകയായിരുന്ന പ്രേമനെ പ്രതികൾ രാഷ്ട്രീയവിരോധം മൂലം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പ്രേമൻ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. 

തലശ്ശേരി നഗരസഭാ ചെയർമാൻ കാരാൽ തെരുവിലെ കുനിയിൽ സി കെ രമേശൻ, സിപിഎം പ്രവർത്തകരും കോടിയേരി സ്വദേശികളുമായ കെ അഭി എന്ന അഭിനേഷ്, വി പി ഷൈജേഷ്, കനിയിൽ പി മനോജ്, കാട്ടിന്റവിട ചാത്തമ്പള്ളി വിനോദ്, തയ്യിൽ വട്ടക്കണ്ടി സജീവൻ, വട്ടക്കണ്ടി റിഗേഷ്, കുനിയിൽ ചന്ദ്രശേഖരൻ എന്നിവരായിരുന്നു പ്രതികൾ. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദനം; ആക്രമണം എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച്
മലപ്പുറത്ത് വിജയത്തിനിടയിലും നിരാശ; പൊൻമുണ്ടം പഞ്ചായത്തിൽ ലീ​ഗിന് തോല്‍വി, സിപിഎമ്മുമായി ചേർന്ന കോൺ​ഗ്രസിനെതിരെ പ്രതിഷേധം