ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും നോട്ടീസയച്ച് കോടതി; കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ നടപടി

Published : Dec 22, 2025, 12:31 PM ISTUpdated : Dec 22, 2025, 12:38 PM IST
yedu complaint

Synopsis

മുൻ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി.

തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിലാണ് നോട്ടീസയച്ചത്. നടുറോഡിൽ കെഎസ് ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഇരുവരെയും ഒഴിവാക്കിയുള്ള കുറ്റപത്രത്തിനെതിരായ ഹർജിയിലാണ് കോടതി നടപടി.

തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യാ രാജേന്ദ്രനെയും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വാഹനം തടഞ്ഞതിന് മേയറുടെ സഹോദരനെതിരെ പെറ്റികേസ് മാത്രം ചുമത്തിയായിരുന്നു കുറ്റപത്രം. അതേ സമയം മേയർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിന് ബസ് ഡ്രൈവർ യദുവിനെതിരെ ഉടൻ കുറ്റപത്രം നൽകുമെന്നും അറിയിച്ചിരുന്നു.

2024 ഏപ്രിൽ 27ന് പാളയം സാഫല്യം കോംപ്ളക്സിൽ വെച്ചായിരുന്നു വിവാദ സംഭവം. ആര്യയും സച്ചിനും സഞ്ചരിച്ച സ്വകാര്യ വാഹനം കെഎസ്ആർടിസി ബസിനെ തടയുകയായിരുന്നു. പിന്നാലെ തർക്കവുമുണ്ടായി. ജോലി തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും മേയർക്കും എംഎൽഎക്കുമെതിരെ കെഎസ്ആർടിസി ഡ്രൈവർ യദു പരാതി നൽകിയിട്ടും ആദ്യം പൊലീസ് കേസെടുത്തില്ല. പിന്നീട് കോടതി നിർദ്ദേശ പ്രകാരമെടുത്ത കേസിൽ മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ, ആര്യയുടെ സഹോദരൻ അരവിന്ദ്, സഹോദരൻറെ ഭാര്യ എന്നിവർ പ്രതിയായിരുന്നു.

എന്നാൽ മേയറെയും എംഎൽഎയെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം നൽകിയത്. കാറോടിച്ചിരുന്ന മേയറുടെ സഹോദരൻ മാത്രമാണ് പ്രതി. ബസ് തടഞ്ഞ് കാർ സീബ്ര ലൈനിൽ ഇട്ടെന്ന് മാത്രമാണ് കുറ്റം. ഹൈഡ്രോളിക് സംവിധാനമുള്ള ബസിൽ ഡ്രൈവർ  ഡോർ തുറന്ന് കൊടുത്തത് കൊണ്ടാണ്  എംഎൽഎ ബസിൽ കയറിയതെന്നാണ് പൊലീസ് കണ്ടെത്തൽ.  ഡ്രൈവറെ എംഎഎൽഎ അസഭ്യം പറഞ്ഞതിന് സാക്ഷിമൊഴികളില്ല. കെഎസ്ആർടിസി ഡ്രൈവർ റൂട്ട് തെറ്റിച്ച് ബസോടിച്ചതിനാൽ ഡ്യൂട്ടി തടസ്സപെടുത്തിയതെന്ന് പരാതി നിലനിൽക്കില്ല. മോശം ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തത് മാത്രമാണ് സച്ചിൻ ദേവ് ചെയ്തതെന്നുമാണ് പൊലീസ് കണ്ടെത്തൽ. പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നാണ് യദു വ്യക്തമാക്കിയത്.

മേയർക്ക് ക്ലീൻ ചിറ്റ് നൽകിയ പൊലീസ്,  മേയറുടെ പരാതി ശരിവെച്ച് യദുവിനെതിരായ പരാതി ശരിവെക്കുന്നു. യദു മേയർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മ്യൂസിയം പൊലീസിന്‍റെ കണ്ടെത്തൽ. ആര്യ സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസിനെ മറികടക്കുമ്പോഴാണ് ഇതെന്നാണ് കണ്ടെത്തൽ. യദുവിനെതിരെ കുറ്റപത്രം നൽകിയിരുന്നു. അതേ സമയം ഈ കേസിലെ പ്രധാന തെളിവായ ബസിലെ സിസിടിവി ദൃശ്യങ്ങളുടെ മെമ്മറി കാർഡ് ഇനിയും കണ്ടെത്താനായിട്ടില്ല. കാർഡ് കാണാതായതിലെ അന്വേഷണം എങ്ങുമെത്തിയിട്ടുമില്ല. മേയറെ രക്ഷിക്കാാനാണ് കാർഡ് ഒളിപ്പിച്ചെന്നായിരുന്നു യദുവിന്‍റെ ആരോപണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടപ്പ് സാമ്പത്തിക വർഷം സിപിഎമ്മിന് ഇതുവരെ ലഭിച്ച സംഭാവന 16കോടിയിലേറെ തുക; കൂടുതൽ സംഭാവന നൽകിയത് കല്യാൺ ജ്വല്ലേഴ്സ്, റിപ്പോർട്ട് പുറത്ത്
ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ