വീട് ജപ്തി ചെയ്യാനുള്ള നടപടി തടഞ്ഞ സംഭവം: നജീബ് കാന്തപുരം എംഎൽഎയ്ക്ക് കോടതി നോട്ടീസ്; ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാൻ നിർദേശം

Published : Sep 29, 2026, 11:05 PM IST
NAJEEB KANTHAPURAM

Synopsis

നജീബ് കാന്തപുരം എംഎൽഎക്ക് കോടതി നോട്ടീസ്. വീട് ജപ്തി ചെയ്യാനെത്തിയ കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞതിലാണ് വിശദീകരണം തേടിയത്. ഒരാഴ്ചയ്ക്കകം എംഎൽഎ വിശദീകരണം നൽകണമെന്ന് നിർദേശം.

മലപ്പുറം: നജീബ് കാന്തപുരം എംഎൽഎക്ക് നോട്ടീസ് അയച്ച് കോടതി. കോടതി അലക്ഷ്യത്തിൽ വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വീട് ജപ്തി ചെയ്യാനെത്തിയ കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞതിലാണ് വിശദീകരണം തേടിയത്. ഒരാഴ്ചയ്ക്കകം എംഎൽഎ വിശദീകരണം നൽകണമെന്നും കോടതി നോട്ടീസിൽ പറയുന്നു. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരിത രവീന്ദ്രനാണ് നോട്ടീസ് അയച്ചത്. മാനസിക പ്രശ്നങ്ങളുള്ള അമ്മയും രണ്ട് പെൺമക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കമാണ് എംഎൽഎ എത്തി തടഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശമ്പള പ്രതിസന്ധി: മാധ്യമം ദിനപത്രം മാനേജ്മെന്റിന്റേത് കോർപ്പറേറ്റ് നയമെന്ന് പിണറായി വിജയൻ; `പ്രശ്നം പരിഹരിക്കാൻ തുടർനടപടികൾ വേണം'
കുട്ടികള്‍ക്കുൾപ്പെടെ വിൽക്കാനായി കഞ്ചാവെത്തിച്ചു, ഒളിപ്പിച്ച് കടത്തിയത് 7 പൊതികളിലായി; പ്രതികൾ പിടിയിൽ