തൃശൂര്‍: കുട്ടികള്‍ക്കുൾപ്പെടെ വില്‍പ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ച മൂന്ന് പേരെ വലപ്പാട് പോലീസും തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. വലപ്പാട് കോതകുളം ജവാന്‍ കോര്‍ണര്‍ സ്വദേശി ആദിത്യന്‍ (21), തവളക്കുളം വില്ലേജ് എസ്.എന്‍. സെന്റര്‍ സ്വദേശി സബാഹ് (19), കയ്പമംഗലം കൂരിക്കുഴി സ്വദേശി സിനാന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 28-ന് വൈകീട്ട് 6:30-ഓടെ വലപ്പാട് കഴിമ്പ്രം തവളക്കുളം എസ്.എന്‍. സെന്‍റെറിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികളെ 36.15 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്‍റര്‍സെപ്റ്റര്‍ ബുള്ളറ്റ്, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ എന്നിവയില്‍ ഒളിപ്പിച്ച നിലയില്‍ ഏഴ് പൊതികളായാണ് കഞ്ചാവ് കണ്ടെത്തിയത്.
തുടര്‍ന്ന് മൂന്ന് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളില്‍ ആദിത്യന്‍ വലപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മയക്കു മരുന്ന് ഉപയോഗിച്ച കേസിലും മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷന്‍ എസ്.ഐ. മൗഷമി സി.ആര്‍., എസ്.ഐ. അമല്‍ രാജ് ആര്‍., സി.പി.ഒ. അബീഷ് എന്നിവരും തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘാംഗങ്ങളും ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam