
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച് കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്. തുടർച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെത്തുടർന്ന് ആണ് വിചാരണക്കോടതിയുടെ നടപടി. എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിന് ആണ് കോടതി നിർദേശം നൽകിയത്.
ഇന്ന് രാവിലെ വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും വിഷ്ണു ഹാജരായില്ല. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ദിലീപിൽ നിന്ന് പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി സുനിൽ ജയിൽ നിന്ന് അയച്ച കത്ത് എഴുതിയത് വിഷ്ണുവായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. വിചാരണ ഓഗസ്റ്റിൽ തീരേണ്ടതാണ്. എന്നാൽ കൊവിഡ് ഉൾപ്പെടെയുള്ള പ്രസിതസന്ധികൾ കാരണം വിചാരണ പൂർത്തിയാക്കാനാകാത്ത സാഹചര്യമാണെന്നും കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ആകെ നൂറ്റി നാൽപത് സാക്ഷികൾ ഉള്ള കേസിൽ എൺപത് പേരെ ഇതിനോടകം വിസ്തരിച്ചു കഴിഞ്ഞു