മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു മാർച്ച്

Web Desk   | Asianet News
Published : Jul 29, 2021, 01:36 PM IST
മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു മാർച്ച്

Synopsis

ഇതിനിടെ കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത് പൊലീസ് വാഹനത്തിനു മുകളിൽ കയറി ‌മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടേണ്ടി വരുന്ന മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു മാർച്ച്. നിയമസഭയിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാനുള്ള പ്രവർത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജല പീരങ്കി പ്രയോ​ഗിച്ചു. 

തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ​ഗ​താ​ഗത തടസം സൃഷ്ടിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത് പൊലീസ് വാഹനത്തിനു മുകളിൽ കയറി ‌മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

PREV
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം