മോൻസൺ മാവുങ്കലിന്‍റെ വീട്ടിലെ പുരാവസ്തുക്കളെന്ന് അവകാശപ്പെട്ട ശിൽപങ്ങൾ ഉടമസ്ഥന് വിട്ട് നൽകാൻ കോടതി ഉത്തരവ്

Published : Sep 02, 2022, 07:54 AM ISTUpdated : Sep 02, 2022, 07:57 AM IST
മോൻസൺ മാവുങ്കലിന്‍റെ വീട്ടിലെ പുരാവസ്തുക്കളെന്ന് അവകാശപ്പെട്ട ശിൽപങ്ങൾ ഉടമസ്ഥന് വിട്ട് നൽകാൻ കോടതി ഉത്തരവ്

Synopsis

900 സാധനങ്ങൾ ആണ് വിട്ടുകൊടുക്കേണ്ടത്

കൊച്ചി : മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പുരാവസ്തുക്കൾ എന്നപേരിൽ സൂക്ഷിച്ച ശിൽപങ്ങൾ അടക്കം ഉടമസ്ഥന് വിട്ട് നൽകാൻ കോടതി ഉത്തരവ്. 900 സാധനങ്ങൾ ആണ് വിട്ടുകൊടുക്കേണ്ടത്. ശിൽപങ്ങളുടെ ഉടമ സന്തോഷ്‌ നൽകിയ ഹർജിയിൽ ആണ് നടപടി.

എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മോശയുടെ അംശവടി, നൈസാമിന്‍റെ വാൾ, എന്നപേരിൽ സൂക്ഷിച്ച വസ്തുകൾ അടക്കം ആണ് വിട്ട് കൊടുക്കുക . 2കോടി രൂപയ്ക്ക് തതുല്യമായ ബോണ്ട്‌ കെട്ടിവെക്കാനും  ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു

 

മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തുക്കളെല്ലാം വ്യാജമാണെന്ന് സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ പുറത്തു വന്നിരുന്നു. അമൂല്യമെന്നും വർഷങ്ങളുടെ പഴക്കമുണ്ടെന്നും അവകാശപ്പെട്ടിരുന്ന ടിപ്പുവിന്‍റെ സിംഹാസനവും ശിവന്‍റെ വെങ്കല വിഗ്രവുമെല്ലാം പുരാസവസ്തുവല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. 

അമൂല്യമെന്ന് അവകാശപ്പെട്ടതിനെല്ലാം പത്ത് വർഷത്തെ പഴക്കം പോലുമില്ല. പുരാവസ്തുവകുപ്പ് ക്രൈം ബ്രാഞ്ചിന് നൽകിയ 35 പേജുള്ള റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. മോൺസൺ വീമ്പിളിക്കി കാണിച്ചിരുന്ന വസ്തുക്കളുടെയെല്ലാം പടങ്ങളടക്കം ചേർത്താണ് റിപ്പോ‍ർട്ട്.

മുൻ സംസ്ഥാന പൊലീസ് മേധാവിയെ പോലും കബളിപ്പിച്ച ടിപ്പുവിന്‍റെ സിംഹാസനം- വ്യാജം, ടിപ്പുവിന്‍റെ വാളും വ്യാജം. ചിരിക്കുന്ന ബുദ്ധനും ഗ്രാമഫോണുമെല്ലാം പഴയതല്ല. ശിവ-കൃഷ്ണ വിഗ്രങ്ങളും ഗാന്ധിയുടെയും നെഹ്റുവിന്‍റെയും എണ്ണ ഛായ ചിത്രങ്ങളും പുരാവസ്തുക്കളല്ല. ചെമ്പ് തട്ടം, തമ്പുരു, ഗ്രാമഫോണ്‍, വിളക്കുകള്‍ എല്ലാം തട്ടിപ്പായിരുന്നുവെന്ന് പരിശോധന റിപ്പോർട്ടിൽ പറയുന്നു. ശാസ്ത്രീയപരിശോധന നടത്തിയാണ് പുരാവസ്തുവകുപ്പ് റിപ്പോ‍ട്ട് തയ്യാറാക്കിയത്.
പുരാവസ്തു തട്ടിപ്പ് കേസ്; സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

PREV
click me!

Recommended Stories

സുരേഷ് ഗോപിയുടെ 'വോട്ടിൽ' വീണ്ടും വിവാദം, വിശദീകരിക്കണമെന്ന് സിപിഐ, ചെമ്പ് തെളിഞ്ഞെന്ന് കോണ്‍ഗ്രസ്, മറുപടിയുമായി ബിജെപി
ചിത്രപ്രിയയുടെ മരണ കാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ പിടിവലിയുടെ പാടുകൾ; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്