'മറ്റ് സുമദായങ്ങളില്‍ നിന്നുള്ള വിവാഹം, പുറത്താക്കിയവരെ തിരിച്ചെടുക്കണം', ക്നാനായ സഭാവിലക്കിനെതിരെ കോടതി

Published : Sep 02, 2022, 05:13 PM ISTUpdated : Sep 02, 2022, 09:12 PM IST
'മറ്റ് സുമദായങ്ങളില്‍ നിന്നുള്ള വിവാഹം, പുറത്താക്കിയവരെ തിരിച്ചെടുക്കണം', ക്നാനായ സഭാവിലക്കിനെതിരെ കോടതി

Synopsis

ജില്ലാ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് വ്യക്തമാക്കി. 

കോട്ടയം: ഇതര സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിന്‍റെ പേരില്‍ ആരെയും ക്നാനായ സമുദായത്തില്‍ നിന്ന് പുറത്താക്കാന്‍ പാടില്ലെന്ന് കോടതി വിധി. ഇതര സമുദായങ്ങളില്‍ നിന്നുളള വിവാഹത്തിന്‍റെ പേരില്‍ ക്നാനായ സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ തിരികെ എടുക്കണമെന്നും കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. നേരത്തെ കോട്ടയം സബ് കോടതിയും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് നല്‍കിയ അപ്പീല്‍  തളളിക്കൊണ്ടാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ സുപ്രധാന ഉത്തരവ്.

ക്നാനായ നവീകരണ സമിതിയാണ് സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിച്ചതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യവുമായി 2015 ല്‍ നിയമ വ്യവഹാരം തുടങ്ങിയത്. സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.

'പാലക്കാട് 6 മാസത്തേക്ക് പ്രവേശിക്കരുത്, 1 ലക്ഷം കെട്ടിവെക്കണം'; വാളയാർ കേസ് പ്രതികൾക്ക് കർശന ജാമ്യ വ്യവസ്ഥകൾ

വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം. ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്. പാലക്കാട് ജില്ലയിൽ ആറു മാസത്തേക്ക് പ്രതികൾ പ്രവേശിക്കരുത്. ഒന്നിടവിട്ട ശനിയാഴ്ചകളിൽ തിരുവനന്തപുരം സിബിഐ ഓഫീസിൽ ഹാജരാകണം. കേരളം വിട്ട് പോകരുതെന്നും നിർദേശം. 

പ്രതികൾ ഓരോ ലക്ഷം രൂപ ജാമ്യതുക കെട്ടിവെക്കണം. പ്രതികൾ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ  മാസത്തിലൊരിക്കൽ ഹാജരായി ഒപ്പിടണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. സിബിഐ കുറ്റപത്രത്തിലും കുട്ടികളുടേത് ആത്മഹത്യ എന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഓഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച കോടതി കേസിൽ തുടരന്വേഷണത്തിന് സിബിഐയോട് നിർദേശിച്ചിരുന്നു. ജാമ്യം റദ്ദാക്കുന്നതോടെ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതായി കുട്ടികളുടെ അമ്മ പ്രതികരിച്ചു.

ഓഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച കോടതി കേസിൽ തുടരന്വേഷണത്തിന് സിബിഐയോട് നിർദേശിച്ചിരുന്നു. 2017 ജനുവരി 13 നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ മരിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പേരാവൂരിൽ പോരിനിറങ്ങാൻ സണ്ണി ജോസഫ്, കെപിസിസി അധ്യക്ഷ ചുമതല കൈമാറും; പകരക്കാരനായി കൊടിക്കുന്നിലോ കെസി ജോസഫോ? ഷാഫിയും ആന്‍റോ ആന്‍റണിയുമടക്കം പരിഗണനയിൽ
ദീപക്കിന്‍റെ മരണത്തിൽ ഷംജിതക്ക് ജയിലോ? ജാമ്യമോ? വാദം പൂർത്തിയായി, ജാമ്യഹർജിയിൽ വിധി ചൊവ്വാഴ്ച