അഴിമതി കേസ്; പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്

Web Desk   | Asianet News
Published : Nov 17, 2020, 05:36 PM IST
അഴിമതി കേസ്;  പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്

Synopsis

സിൻഹ സഹകരണ ബാങ്ക് എംഡിയായിരിക്കെ വഴിവിട്ട് വായ്പ നൽകിയെന്ന ഹർജിയിലാണ് വിധി. കൊച്ചിയിലെ സ്വകാര്യ കമ്പനിയ്ക്ക് 3.5 കോടി രൂപ വായ്പ അനുവദിച്ചതിലാണ് ആരോപണം.

ഇടുക്കി: പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് എതിരെ അഴിമതി കേസിൽ തുടരന്വേഷണത്തിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. സിൻഹ സഹകരണ ബാങ്ക് എംഡിയായിരിക്കെ വഴിവിട്ട് വായ്പ നൽകിയെന്ന ഹർജിയിലാണ് വിധി. കൊച്ചിയിലെ സ്വകാര്യ കമ്പനിയ്ക്ക് 3.5 കോടി രൂപ വായ്പ അനുവദിച്ചതിലാണ് ആരോപണം.

അഴിമതി കേസിൽ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ട് കോടതി വീണ്ടും തള്ളുകയായിരുന്നു. വിജിലൻസിനെ കോടതി രൂക്ഷമായി വിമർശിച്ചു. 
ക്രിമിനൽ ഗൂ‍ഡാലോചന കണ്ടെത്തുന്നതിൽ വിജിലൻസിന് വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. തെളിവില്ലാത്തതിനാൽ രണ്ടാമതും കേസ് അവസാനിപ്പിക്കണമെന്ന് കാണിച്ച് വിജിലൻസ് നൽകിയ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാവശ്യം; പരാതിയുമായി അതീജീവിത, വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ ഹാജരാക്കി
'പോറ്റിയെ കേറ്റിയേ' പാട്ടില്‍ 'പള്ളിക്കെട്ട് ശബരിമലയ്ക്ക് 'ഗാനത്തോട് സാമ്യമുള്ള ഈരടികളൊന്നും ഇല്ല, കേസെടുക്കുന്നതിനെതിരെ ചെറിയാൻ ഫിലിപ്പ്