Actress Attack Case: മാർച്ച് ഒന്നിനുമുമ്പ് അന്തിമ റിപ്പോർട്ട് നൽകണം;6 മാസം വേണമെന്ന് പ്രോസിക്യൂഷൻ;അപ്പീൽ പോകും

Web Desk   | Asianet News
Published : Feb 01, 2022, 01:31 PM IST
Actress Attack Case: മാർച്ച് ഒന്നിനുമുമ്പ് അന്തിമ റിപ്പോർട്ട് നൽകണം;6 മാസം വേണമെന്ന് പ്രോസിക്യൂഷൻ;അപ്പീൽ പോകും

Synopsis

നേരത്ത കേസിൽ വിചാരണയ്ക്കുള്ള സമയപരിധി നീട്ടണം എന്ന സംസ്ഥാനസർക്കാരിൻറെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സമയം നീട്ടാൻ ആവശ്യപ്പെടേണ്ടത് വിചാരണകോടതി ജഡ്ജിയാണെന്ന് സുപ്രീംകോടതി അന്ന് വ്യക്തമാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (actress attack case)തുടർ അന്വേഷണം  ഒരുമാസത്തിനകം തീർക്കണം എന്ന് വിചാരണ കോടതി ഉത്തരവ്. മാർച്ച് ഒന്നിനു മുൻപ് അന്തിമ റിപ്പോർട്ട് (final report)നൽകണം. അന്വേഷണത്തിന് ആറുമാസം വേണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. ഈ ആവശ്യം തളളിയാണ് കോടതി ഉത്തരവ്.  

അതേസമയം ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്. വിധിക്കെതിരെ അപ്പീൽ പോകുമെന്നും പോസിക്യൂഷൻ അറിയിച്ചു. 

നേരത്ത കേസിൽ വിചാരണയ്ക്കുള്ള സമയപരിധി നീട്ടണം എന്ന സംസ്ഥാനസർക്കാരിൻറെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സമയം നീട്ടാൻ ആവശ്യപ്പെടേണ്ടത് വിചാരണകോടതി ജഡ്ജിയാണെന്ന് സുപ്രീംകോടതി അന്ന് വ്യക്തമാക്കി. സംസ്ഥാനം നടത്തുന്നത് മാധ്യമവിചാരണയെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു. നീതി നടപ്പാക്കാൻ ഉചിതമായ തീരുമാനം എടുക്കേണ്ടത് വിചാരണ കോടതിയാണെന്ന് സുപ്രീംകോടതി പറഞ്ഞു. വിചാരണ കോടതി കൂടുതൽ സമയം തേടിയാൽ  പരിശോധിക്കാം. കേസിൽ സമയപരിധി പല തവണ നീട്ടിയതാണെന്ന് വിചാരണകോടതി ജഡ്ജിക്കറിയാമെന്നും സുപ്രീംകോടതി പറഞ്ഞു. 
 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം